പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; 3 ഡിവൈഎസ്പിമാർക്ക് എസ്പിമാരായി പ്രൊമോഷൻ, 15 ഇൻസ്പെക്ടർമാർ ഇനി ഡിവൈഎസ്പിമാർ

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. മൂന്ന് മുതിര്‍ന്ന ഡിവൈഎസ്പിമാര്‍ക്ക് (DySP) എസ്പി ( SP-NON IPS) കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍, പതിനഞ്ചോളം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി വിവിധ വിഭാഗങ്ങളില്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറങ്ങി.

പുതിയ മാറ്റങ്ങള്‍ പ്രകാരം ഐ.പി.എസ് ഇല്ലാത്ത സൂപ്രണ്ട് ഓഫ് പോലീസ് കേഡറിലേക്ക് സ്ഥിര അടിസ്ഥാനത്തില്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിലവില്‍ ആലപ്പുഴ അഡീഷണല്‍ എസ്പി ആയിരുന്ന ഗില്‍സണ്‍ മാത്യുവിനെ ആലപ്പുഴ കുറ്റാന്വേഷണ വിഭാഗം (ക്രൈം ബ്രാഞ്ച്) എസപി ആയി നിയമിച്ചു. കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്പി ആയിരുന്ന ജയകുമാര്‍ ടി.ആറിനെ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ക്രൈം ബ്രാഞ്ച് എസ്പി് ആയും, കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന പ്രേമന്‍ യു.വിനെ തിരുവനന്തപുരം VACB സ്‌പെഷ്യല്‍ സെല്‍ എസ്പി ആയും പ്രൊമോഷന്‍ നല്‍കി മാറ്റിനിയമിച്ചിട്ടുണ്ട്.

ഇതിനുപുറമേ, സംസ്ഥാനത്തെ പതിനഞ്ച് മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പി കേഡറിലേക്ക് സ്ഥിര അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കി നിയമനം നല്‍കിയിട്ടുണ്ട്. പമ്പ പോലീസ് സ്റ്റേഷനില്‍ നിന്നുളള വിജയ ശങ്കര്‍ എസിനെ തിരുവനന്തപുരം റൂറല്‍ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചിലേക്കും, പാലക്കാട് ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള സുധീഷ് വി.പിയെ കോഴിക്കോട് VACBയിലേക്കും നിയമിച്ചു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-IVല്‍ നിന്നുള്ള രാമചന്ദ്രന്‍ ആര്‍.കെ തിരുവനന്തപുരം VACB സതേണ്‍ റേഞ്ചിലേക്കും, ആലപ്പുഴ SSBയില്‍ നിന്നുള്ള ശ്രീജിത്ത് യു പാലക്കാട് VACBയിലേക്കും മാറും. എടത്വ പി.എസിലെ ഇന്‍സ്‌പെക്ടറായിരുന്ന അന്‍വര്‍ എം തിരുവനന്തപുരം CBCU-IV DySP ആയും, കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പി.എസിലെ വിനോദ് കുമാര്‍ പി.ബി തിരുവനന്തപുരം VACB SIU-II DySP ആയും ചുമതലയേല്‍ക്കും.

വൈക്കം പി.എസില്‍ നിന്നുള്ള സോള്‍ജിമോന്‍ ഇ.കെ എറണാകുളം റേഞ്ച് ഇന്റേണല്‍ സെക്യൂരിറ്റിയിലേക്കും, കോട്ടയം VACBയില്‍ നിന്നുള്ള പ്രദീപ് എസ് തൃശ്ശൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ & ജെന്‍ഡര്‍ ജസ്റ്റിസിലേക്കും, വിദ്യാനഗര്‍ പി.എസില്‍ നിന്നുള്ള വിനീഷ് കുമാര്‍ എം.പി തൃശ്ശൂര്‍ KEPAയിലേക്കും നിയമിതരായിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ അയിരൂര്‍ പി.എസിലെ മോഹന്‍ദാസ് കെ.ആറിനെ ഇടുക്കി SSBയിലേക്കും, തൃശ്ശൂര്‍ റൂറല്‍ വലപ്പാട് പി.എസിലെ അനില്‍ കുമാര്‍ കെ.യെ തിരുവനന്തപുരം VACB SIU-Iലേക്കും, കോഴിക്കോട് VACBയിലായിരുന്ന മനോജ് പറയറ്റയെ മലപ്പുറം EOWലേക്കും മാറ്റി. ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനിലായിരുന്ന സുനിലിനെ മലപ്പുറം DCRBയിലേക്കും, തൃശ്ശൂര്‍ റൂറല്‍ വാടാനപ്പള്ളി പി.എസിലെ മാത്യു ജെ.യെ കോഴിക്കോട് റേഞ്ച് ക്രൈം ബ്രാഞ്ചിലേക്കും നിയമിച്ചപ്പോള്‍, ഇടുക്കി അടിമാലി പി.എസിലെ സന്തോഷ് പി.ആറിനെ KEPA ചീഫ് ഇന്‍സ്ട്രക്ടര്‍ (പോലീസ് സയന്‍സ്) പദവിയിലാണ് നിയമിച്ചിരിക്കുന്നത്.

ഇവര്‍ക്ക് പുറമേ, ഭരണപരമായ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തി നിലവിലെ നാല് ഡിവൈഎസ്പിമാര്‍ക്കും അടിയന്തിര സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് DySP ആയിരുന്ന ബിനു ശ്രീധറിനെ കൊല്ലം ക്രൈം ബ്രാഞ്ചിലേക്കും, കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ACP ആയിരുന്ന വിനോദന്‍ കെ.കെയെ കോഴിക്കോട് CBCU-IIIലേക്കും മാറ്റി. കോഴിക്കോട് VACBയിലായിരുന്ന ഗണേഷ് കുമാര്‍ എന്‍ ഇനി കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ACP ആയി ചുമതലയേല്‍ക്കും. തൃശ്ശൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ & ജെന്‍ഡര്‍ ജസ്റ്റിസിലായിരുന്ന അബ്ദുല്‍ സലാം കെ.എ എറണാകുളം റൂറല്‍ DCRBയിലേക്കാണ് മാറുന്നത്.

English Summary

In a major reshuffle within the Kerala Police force, the Home Department has promoted 3 senior DySPs to the rank of SP. Additionally, 15 Circle Inspectors have been promoted to the rank of DySP to enhance operational efficiency. The official order also issued the immediate transfer of 4 DySPs due to administrative requirements. These major structural changes aim to strengthen law and order maintenance and streamline crime investigation across various sub-divisions in the state.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News