മക്കളുടെ സുരക്ഷയ്ക്ക് പൊലീസിന്റെ ഇടപെടൽ; നന്ദി പറഞ്ഞ് ജർമൻ ദമ്പതികൾ

തിരുവനന്തപുരം: ലോകസ​ഞ്ചാരത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ജര്‍മൻ ദമ്പതികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കി പൊലീസ്. ഇവരുടെ മക്കള്‍ അപകടകരമാം വിധം കളിക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് സഞ്ചാരികൾക്ക് തുണയായത്.

തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്നതിനിടെ കാരവനിൽ ഡ്രൈവർ സീറ്റിനു മുകളിലായുള്ള വിശ്രമസ്ഥലത്തെ വെന്റിലേഷനിലൂടെ കാൽ പുറത്തേക്കിട്ട് കളിക്കുകയായിരുന്നു കുട്ടികള്‍. ഇത് ശ്രദ്ധയിൽ പെട്ട യാത്രക്കാരൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. യാത്രയ്ക്കിടെ പൊലീസ് വാഹനം കുറുകെയിട്ട് സഞ്ചാരികളെ വിവരം അറിയിച്ചു.

പൊലീസിന്റെ നിർദേശപ്രകാരം വെന്റിലേഷൻ വാതിൽ അടച്ചു. 12 വര്‍ഷം കൊണ്ട് 90 രാജ്യങ്ങളാണ് ജർമൻ ദമ്പതികളായ ടോർബനും മിഖായേലും സന്ദർശിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഇവര്‍ക്ക് നിരവധി മലയാളി ആരാധകരും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News