29.7 C
Kottayam
Saturday, June 13, 2026

രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ

Must read

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ ആണെന്ന് റിപ്പോർട്ട്. കേരളം രോഗപ്രതിരോധത്തിലും ഏറെ മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് മാര്‍ച്ച് 9നും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരാണ് ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്കിലും മെച്ചപ്പട്ട നിലയാണ് കേരളത്തിനുള്ളത്.

റാന്നിയിലെ 93ഉം 88ഉം വയസ്സ് പ്രായമുള്ള വൃദ്ധദമ്പതികളടക്കം സുഖം പ്രാപിച്ചത് കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതുവരെ 35 പേര്‍ മരിച്ച മുംബൈയില്‍ 5.5 ശതമാനം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. 18 പേരെ ഡിസ്ചാര്‍ജ് ചെയ്ത ഡൽഹിയിലാകട്ടെ 4.04 ശതമാനവും. എന്നാല്‍ വളരെ അടുത്ത ദിവസങ്ങളില്‍ കൂടുതള്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ നിരക്ക് ഇപ്പോഴേ ആസ്പദമാക്കാൻ കഴിയില്ല. നിലവില്‍ 17 ശതമാനമാണ് കേരളത്തിന്‍റെ റിക്കവറി നിരക്ക്. ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ മുതല്‍ മൊത്തം 314 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ഇതിനോടകം രോഗം മാറി ആശുപത്രി വിട്ടു.

അതേസമയം, മാര്‍ച്ചില്‍ രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലും കേരളത്തിലും ഏകദേശം ഒരുപോലെയായിരുന്നുവെങ്കിലും കേരളത്തില്‍ സ്ഥിരീകരിച്ച ആദ്യ കേസുകളില്‍ കൂടുതല്‍ രോഗികളില്‍ നിന്ന് വൈറസ് ബാധ വിട്ടുമാറിയെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാത രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കാതെ നിയന്ത്രിക്കാനും കേരളത്തിനായെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

രോഗബാധിതരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നുവെന്നതും ഗുണകരമായെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാത്രം ശനിയാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്ത 52 കേസുകളില്‍ 15 പേര്‍ ഇതിനോടകം രോഗമുക്തരായി ആശുപത്രി വിട്ടു. ഇതില്‍ ഒരാള്‍ക്ക് പോലും ഐസിയു ചികിത്സ വേണ്ടി വന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week