29.4 C
Kottayam
Saturday, June 6, 2026

കോവിഡ് -19 :രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Must read

ന്യൂഡൽഹി:കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ശ്രീ അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം ഈ നിര്‍ദേശം നല്‍കിയത്. ലോകാരാഗ്യസംഘടനയുടെ പട്ടികയിലും ദേശീയപട്ടികയിലും അവശ്യസാധന വിഭാഗത്തിലാണ് ഓക്‌സിജന്‍ സിലിണ്ടറുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച അടച്ചപൂട്ടല്‍ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസം 24 ന് പുറത്തിറക്കിയ മാര്‍ഗരേഖകളോട് അനുബന്ധിച്ച് മാർച്ച് 25, 26, ഏപ്രില്‍ 2,3 തിയതികളില്‍ പരിഷ്‌കരിച്ച മാര്‍ഗരേഖകള്‍ കൂടി ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയാണ് ഇനി പാലിക്കേണ്ടത്.

ഇതനുസരിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. ഇത്തരം യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളേയും തൊഴിലാളികളേയും എത്തിക്കുക, ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും തൊഴിലാളികളുടെയും അന്തർസംസ്ഥാന ഗതാഗതവും അനുവദിച്ചിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന നിര്‍ദേശവുമുണ്ട്. ശുചിത്വപൂര്‍ണമായ സാഹചര്യവും സാമൂഹ്യഅകലവും നിര്‍ബന്ധമായും പാലിക്കപ്പെടണം. ഇത് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സ്ഥാപന ഉടമകളുടെ ഉത്തരവാദിത്വമാണ്.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും മേല്‍മാനദണ്ഡങ്ങളെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week