31.1 C
Kottayam
Saturday, May 18, 2024

സംസ്ഥാനത്തെ ഗതാഗതനിയമലംഘനം: പിഴയില്‍ ഇളവ് വരുത്തണമെന്ന് കേരളം; കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തോട് കേന്ദ്രം. പിഴത്തുക കുറയ്ക്കല്‍ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സന്ദേശത്തിനാണ് കേന്ദ്ര ഗതാഗത ജോയന്റ് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്.

നിരക്ക് കുറയ്ക്കല്‍ യുക്തിസഹമല്ലെന്നും പരിഗണിക്കാനാകില്ലെന്നുമാണ് വിശദീകരണത്തിലുള്ളത്. ഈ സാഹചര്യത്തില്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ശിപാര്‍ശകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് ഗതാഗത കമീഷ്ണറേറ്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകള്‍ക്കുള്ള നിയമസാധ്യതകള്‍ പരിശോധിക്കലാണ് ലക്ഷ്യം.

പിഴയില്‍ ഇളവ് വരുത്തുന്നതിലെ നിയമസാധുത സംസ്ഥാന നിയമവകുപ്പ് പരിശോധിക്കും. സാധ്യമല്ലെങ്കില്‍ നിയമവകുപ്പിന്റെ ഭേദഗതികളോടെ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആലോചന.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week