28.8 C
Kottayam
Thursday, June 4, 2026

സഞ്ജുവും സച്ചിനും തിളങ്ങിയെങ്കിലും പടിയ്ക്കല്‍ കലമുടച്ച് കേരളം,സര്‍വ്വീസസിനോട് തോല്‍വി

Must read

മൊഹാലി: വിജയത്തിന്റെ വക്കുവരെ എത്തിയെങ്കിലും കേരളത്തിന്റെ പോരാളികൾക്ക് ലക്ഷ്യത്തിന് അരികെ പിഴച്ചു. ഫലം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് സീസണിലെ ആദ്യ തോൽവി. കരുത്തരായ സർവീസസ് 12 റണ്‍സിനാണ് കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സർവീസസ് നിശ്ചിത 20 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്. കേരളത്തിന്റെ മറുപടി 19.4 ഓവറിൽ 136 റൺസിൽ അവസാനിച്ചു.

ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്റെ ആദ്യ തോൽവിയാണിത്. തോറ്റെങ്കിലും നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി കേരളം തന്നെയാണ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാമത്. സർവീസസിനും നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുണ്ടെങ്കിൽ റൺ ശരാശരിയിൽ കേരളത്തിനു പിന്നിൽ രണ്ടാമതാണ്.

35 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 36 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. സഞ്ജു സാംസൺ 26 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

- Advertisement -

10–ാം ഓവറിലെ നാലാം പന്തിൽ ക്രീസിൽ ഒരുമിച്ച ഇരുവരും 37 പന്തിൽ കൂട്ടിച്ചേർത്തത് 52 റൺസാണ്. ഈ ഘട്ടത്തിൽ കേരളം വിജയം സ്വപ്നം കണ്ടെങ്കിലും, സച്ചിനും സഞ്ജുവും വെറും നാലു പന്തുകളുടെ ഇടവേളയിൽ പുറത്തായത് തിരിച്ചടിയായി.

- Advertisement -

കഴിഞ്ഞ മത്സരത്തിൽ വിജയശിൽപിയായ അബ്ദുൽ ബാസിത് 10 പന്തിൽ മൂന്നു സിക്സറുകൾ സഹിതം 19 റൺസുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മനു കൃഷ്ണൻ, ബേസിൽ തമ്പി എന്നിവരും അവസാന ഘട്ടത്തിൽ ഓരോ സിക്സർ നേടി പ്രതീക്ഷ പകർന്നു. കേരള നിരയിൽ രോഹൻ എസ്.കുന്നുമ്മൽ (16 പന്തിൽ 11), വിഷ്ണു വിനോദ് (ആറു പന്തിൽ എട്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (16 പന്തിൽ 16), കൃഷ്ണ പ്രസാദ് (0), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. കെ.എം.ആസിഫ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

സർവീസസിനായി നിതിൻ യാദവ് 2.4 ഓവറിൽ 12 റൺസ് വഴങ്ങിയും അർജുൻ ശർമ നാല് ഓവറിൽ 36 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. പുൽകിത് നരാങ് രണ്ടു വിക്കറ്റെടുത്തു.

∙ ബോളിങ്ങിൽ ‘പിടിച്ച്’ കേരളം

- Advertisement -

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സർവീസസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസെടുത്തത്. അരങ്ങറ്റ മത്സരത്തിൽ നാലു വിക്കറ്റുമായി കരുത്തുകാട്ടിയ വൈശാഖ് ചന്ദ്രൻ, സർവീസസിനെതിരെ മൂന്നു വിക്കറ്റുമായി ഒരിക്കൽക്കൂടി തിളങ്ങി. 35 പന്തിൽ 39 റൺസെടുത്ത ഓപ്പണർ അൻഷുൽ ഗുപ്തയാണ് സർവീസസിന്റെ ടോപ് സ്കോറർ.

ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് മികച്ച അടിത്തറയിട്ടതിനു ശേഷമാണ് കേരള ബോളർമാർ സർവീസസിനെ പിടിച്ചുകെട്ടിയത്. അൻഷുൽ ഗുപ്ത 35 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതമാണ് 39 റൺസെടുത്തത്. മറ്റൊരു ഓപ്പണർ രവി ചൗഹാൻ 27 പന്തിൽ മൂന്നു ഫോറുകളോടെ 22 റൺസെടുത്തു.

രാഹുൽ സിങ് (13 പന്തിൽ 12), പി രെഘാഡെ (11 പന്തിൽ 17), അമിത് പച്ചാര (മൂന്നു പന്തിൽ ആറ്), ദേവേന്ദർ ലോഛാബ് (15 പന്തിൽ 17), പുൽകിത് നരാങ് (0), വികാസ് ഹാത്‌വാല (10 പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അർജൻ ശർമ അഞ്ച് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. കെ.എം. ആസിഫ് നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. സിജോമോൻ ജോസഫ്, മനു കൃഷ്ണൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week