27.4 C
Kottayam
Thursday, June 4, 2026

റോജയുടെ കാറിനുനേരെ ആക്രമണം,ജനസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍,വിട്ടയച്ചില്ലെങ്കിൽ കുത്തിയിരിപ്പ് സമരമെന്ന് പവൻ കല്യാൺ

Must read

വിശാഖപട്ടണം: വിമാനത്താവളത്തിൽവച്ച് മന്ത്രിയും നടിയുമായ റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ നടൻ പവൻ കല്യാണിന്റെ പാർട്ടി അനുഭാവികൾ അറസ്റ്റിൽ. പവൻ കല്യാണിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ നൂറോളം പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പവൻ കല്യാൺ പറഞ്ഞു.

ശനിയാഴ്ചയാണ് ആന്ധ്രപ്രദേശ് മന്ത്രിയും നടിയുമായ ആർ.കെ.റോജയുടെ വാഹനത്തിനു നേരെ വിശാഖപട്ടണം വിമാനത്താവളത്തിനു പുറത്തുവച്ച് ആക്രമണമുണ്ടായത്. വൈഎസ്ആർ കോൺഗ്രസ് നേതാക്കളായ ജോഗി രമേഷ്, വൈ.വി.സുബ്ബ റെഡ്ഡി എന്നിവരുടെ വാഹനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി.

ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സണായ റോജ, സർക്കാരിന്റെ ‘മൂന്നു തലസ്ഥാന’ പദ്ധതിയെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കുന്നതിനാണ് വിശാഖപട്ടണത്ത് എത്തിയത്. നടൻ പവൻ കല്യാണിന്റെ ആരാധകരും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. വിശാഖപട്ടണത്ത് എത്തുന്ന പവൻ കല്യാണിനെ സ്വീകരിക്കുന്നതിനാണ് ഇവർ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.

കല്യാണിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പരാമർശങ്ങൾ സംബന്ധിച്ച് നേരത്തെ വിവാദം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisement -

വിശാശപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ എക്‌സിക്യൂട്ടീവ് തലസ്ഥാനമാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന റാലിയിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. കനത്ത മഴയെ അവഗണിച്ചാണ് ആയിരങ്ങൾ എത്തിയത്. 2019ൽ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അധികാരത്തിൽ വന്നതിനു പിന്നാലെയാണ് സംസ്ഥാനത്തിന് മൂന്നു തലസ്ഥാനം എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week