23.8 C
Kottayam
Friday, August 1, 2025

വിപ്പ് പാലിക്കാത്ത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ജോസ് കെ മാണി

Must read

കോട്ടയം: അവിശ്വാസ പ്രമേയത്തില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നല്‍കിയ വിപ്പ് പാലിക്കാത്ത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ജോസ് കെ മാണി. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

എം.എല്‍.എമാരുടെ വിപ്പ് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. കഴിഞ്ഞ 24ാം തീയതി നിയമസഭയില്‍ അവിശ്വാസ പ്രമേയവും രാജ്യസഭാ വോട്ടെടുപ്പും ഉണ്ടായി. അതില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് ചിലര്‍ ലംഘിച്ചു. പി.ജെ. ജോസഫും, മോന്‍സ് ജോസഫ് എംഎല്‍എയും വിപ്പ് ലംഘിച്ചു. അവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. അയോഗ്യരാക്കണം എന്ന തീരുമാനമാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. ആ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും. റോഷി അഗസ്റ്റിന്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് രണ്ട് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി കൊടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമ്മസ്ഥലയിലെ അസ്ഥികൂടം; മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം

ബെം​ഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. എല്ലുകൾ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതൽ സമയം എടുത്ത്...

കോട്ടയത്തെ ലേഡി ഡോക്ടറെ വേടൻ ബലാത്സംഗം ചെയ്തത് ഒന്നര വർഷത്തിലേറെ ; യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ; പരാതി നൽകിയത് വിവാഹം കഴിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സം​ഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയത്. ഡോക്ടറായ യുവതിയെ സമൂഹ മാധ്യമത്തിലൂടെയാണ് വേടൻ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് വശത്താക്കി....

വിഴുപ്പലക്കാൻ താൽപര്യമില്ല; അമ്മ’ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി നടന്‍ ബാബുരാജ്

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി നടന്‍ ബാബുരാജ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച ബാബുരാജ് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് പല അഭിനേതാക്കളും പരസ്യമായി ആവശ്യമുയര്‍ത്തിയിരുന്നു. ആരോപണവിധേയരായവര്‍ മത്സരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നായിരുന്നു...

ധർമസ്ഥലയിലെ ആറാം പോയിന്റിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി;നിർണായക വഴിത്തിരിവ്

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സാക്ഷി വെളിപ്പെടുത്തിയ സ്ഥലങ്ങള്‍ കുഴിച്ചുള്ള പരിശോധനയ്ക്കിടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയന്റില്‍ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികൂട...

ആരോപണങ്ങളിൽ തകരില്ല’; ലൈംഗികാരോപണം നിഷേധിച്ച് വിജയ് സേതുപതി

തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്‌സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി...

Popular this week