27.5 C
Kottayam
Sunday, June 7, 2026

പാലായിൽ ജോസ് കെ മാണി,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിങ്ങനെ

Must read

കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.പത്ത് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.

ഓരോ മണ്ഡലത്തിലേയും മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരുമായി മൂന്നംഗ സമിതി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് അലക്സ് കോഴിമല, വിപി ജോസഫ് എന്നിവരാണ് കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചര്‍ച്ചകള്‍ നേതൃത്വം നല്‍കുന്നത്.

പാലായും ഇടുക്കിയും കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ ഡോ.എൻ ജയരാജ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പിജെ ജോസഫിൻ്റെ വിശ്വസ്തനായ മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയില്‍ സ്റ്റീഫൻ ജോര്‍ജ്ജ്, സഖറിയാസ് കുതിരവേലി, സിറിയക് ചാഴികാടൻ, നിര്‍മ്മല ജിമ്മി എന്നിവരെ പരിഗണിക്കുന്നു.

പൂഞ്ഞാറില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മത്സരിക്കാനിറങ്ങിയേക്കും, ചങ്ങനാശേരിയിൽ ജോബ് മൈക്കിളും പിറവത്ത് ജില്‍സ് പെരിയപുറവും, തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കെഐ ആന്‍റണിയും മത്സരിച്ചേക്കും. മലബാറിൽ പാര്‍ട്ടിക്ക് കിട്ടിയ കുറ്റ്യാടി സീറ്റിൽ മുഹമ്മദ് ഇഖ്ബാല്‍ മത്സരിക്കും.

- Advertisement -

സിപിഎമ്മിൽ നിന്നും ഏറ്റെടുക്കുന്ന റാന്നി സീറ്റിൽ ബെന്നി കക്കാടിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.പന്ത്രണ്ട് സീറ്റാണ് കേരളാ കോണ്‍ഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടുന്നതെങ്കിലും പത്തേ കിട്ടാൻ വഴിയുള്ളൂ.വിജയസാധ്യതയുള്ളവരേ മാത്രമേ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാൻ പാടൂള്ളൂവെന്ന് ജോസ് കെ മാണിയോട് സിപിഎം നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week