കൊച്ചി:സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് എൽഡിഎഫ്. കസ്റ്റംസിൻ്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തും
അതിനിടെ ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു.
‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’–പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പങ്കുവച്ച് മുകേഷ് കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News