24.6 C
Kottayam
Saturday, June 6, 2026

ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് എം

Must read

കോട്ടയം: ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് എം. ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് ജോസ് ടോം പറഞ്ഞു. കുരങ്ങന് പൂമാല കിട്ടിയതുപോലെയാണ് മാണി സി. കാപ്പന്റെ എംഎല്‍എ പദവി. സര്‍ക്കാര്‍ പരമാവധി ഫണ്ടുകള്‍ നല്‍കിയിട്ടും കാപ്പന്‍ അത് പ്രയോജനപ്പെടുത്തിയില്ല. കോണ്‍ഗ്രസിന് മാണി സി. കാപ്പനെ വിശ്വാസമില്ല. കൂടെ നിന്ന് കാലുവാരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് നല്ല ഭയമുണ്ട്. അതാണ് ഘടകകക്ഷിയാക്കുന്നതില്‍ ഭിന്നതയെന്നും ജോസ് ടോം പറഞ്ഞു.

പരമാവധി ഫണ്ടുകള്‍ പാലായ്ക്കുവേണ്ടി മുഖ്യമന്ത്രി അനുവദിച്ചു. എന്നാല്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലെ മാണി സി. കാപ്പന്‍ അതെല്ലാം ചിതറിച്ച് കളഞ്ഞു. പ്രസ്താവനകള്‍ നടത്തിയെന്നത് ഒഴിച്ചാല്‍ ഒരു എംഎല്‍എ എന്ന നിലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയില്ല.

സിനിമയ്ക്ക് സെറ്റിട്ട് ഷൂട്ടിംഗ് നടത്തുന്നതുപോലെ ഒരു സെറ്റ് ഒരുക്കി കാര്യങ്ങള്‍ അവതരിപ്പിച്ച് പോകുന്നതല്ലാതെ, അടിസ്ഥാനപരമായ ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റ് പറയുന്നത് മാണി സി. കാപ്പനോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ്. കാരണം കോണ്‍ഗ്രസിന് മാണി സി. കാപ്പനെ വിശ്വാസമില്ലെന്നും ജോസ് ടോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week