31.1 C
Kottayam
Saturday, November 23, 2024

ISL 2021-22; ലൂണയുടെ ഗോൾ,ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ  കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍

Must read

തിലക് മൈദാന്‍: ഐഎസ്എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ(Jamshedpur FC)   കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ രണ്ട് ഗോളിന്‍റെ ആകെ ലീഡുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദ് അവസാന നിമിഷം പരിക്കുമൂലം പുറത്തുപോവേണ്ടിവന്നതിന്‍രെ നിരാശയിലായിരുന്നു കളി തുടങ്ങിയപ്പോള്‍ ആരാധകര്‍. എന്നാല്‍ ആരാധകരുടെ നിരാശയെല്ലാം മായ്ച്ചു കളയുന്ന പ്രകടനമാണ് വുകോമനോവിച്ചിന്‍റെ ശിഷ്യന്‍മാര്‍ ഗ്രൗണ്ടില്‍ പുറത്തെടുത്തത്.  ആദ്യ പകുതില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്സ്.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. പെരേര ഡയസിന്‍റെ പാസില്‍ നിന്ന് ഗോളിലേക്ക് ലഭിച്ച സുവര്‍ണാവസരം ആല്‍വാരോ വാസ്ക്വസ് നഷ്ടമാക്കി. പത്താം മിനിറ്റില്‍ പേരേര ഡയസിന്‍റെ ഷോട്ട് ജംഷഡ്പൂരിന്‍റെ പോസ്റ്റില്‍ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടില്‍ വാസ്ക്വസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. ഇതിന് പിന്നാലെയായിരുന്നു ലൂണയുടെ മനോഹര ഗോള്‍ പിറന്നത്.

ബോക്നിന് പുറത്തു നിന്ന് ലൂണ തൊടുത്ത ഷോട്ട് ജംഷഡ്പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറിയപ്പോള്‍ ആരാധകര്‍ ആവേശത്തേരിലേറി. പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂര്‍ ഗോള്‍മുഖം വിറപ്പിച്ചു.

എന്നാല്‍ 36-ാം മിനിറ്റില്‍ ബോക്നിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഡാനിയേല്‍ ചീമ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു. ആദ്യം ഗോള്‍ അനുവദിച്ച റഫറി അത് ഓഫ് സൈഡാണെന്ന് കണ്ട് തിരുത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

ആദ്യപാദ സെമി കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്കുമാറി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അതേസമയം, ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പരിക്കുമൂലം ടീമിലില്ലാതിരുന്നത് ആരാധരെ നിരാശരാക്കി.

ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ (Alvaro Vazquez) അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് (Sahal Abdul Samad) നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് ജയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇടതുസർക്കാറിന്റെ ഐശ്വര്യം എൻഡിഎ ; ബി.ജെ.പിയ്ക്ക് പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു....

അമ്മയുമായി അവിഹിത ബന്ധം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാൽക്കാരനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.  സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സ്പ്രസ് വേയിലാണ് പാൽക്കാരൻ പങ്കജ് (25)...

പ്രിയങ്കരിയായി പ്രിയങ്ക! വയനാട്ടിൽ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക്

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 157472 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ...

പെർത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ടു ലീഡ് എടുത്ത് ഇന്ത്യ , ബുമ്രക്ക് 5 വിക്കറ്റ്; മിച്ചൽ സ്റ്റാർക്ക് ടോപ് സ്കോറർ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സില്‍...

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.