30.6 C
Kottayam
Wednesday, May 8, 2024

പത്മ മാതൃകയിൽ വരുന്നു കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ

Must read

തിരുവനന്തപുരം:വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തി​ന് സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ര​മോ​ന്ന​ത സം​സ്ഥാ​ന ബ​ഹു​മ​തി​യാ​യ കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്ന പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള ജ്യോ​തി, കേ​ര​ള പ്ര​ഭ, കേ​ര​ള ശ്രീ ​എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ക​യെ​ന്നു മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പു​ര​സ്കാ​ര​ങ്ങ​ളു​ടെ എ​ണ്ണ​വും വി​വ​ര​വും വി​ജ്ഞാ​പ​നം ചെ​യ്ത് എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ലി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പ് നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കും. പു​ര​സ്കാ​രം കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും. രാ​ജ്ഭ​വ​നി​ൽ പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങ് ന​ട​ത്തും. കേ​ര​ള ജ്യോ​തി പു​ര​സ്കാ​രം വ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്കാ​ണ് ന​ൽ​കു​ക.

കേ​ര​ള പ്ര​ഭ പു​ര​സ്ക്കാ​രം ര​ണ്ടു​പേ​ർ​ക്കും കേ​ര​ള​ശ്രീ പു​ര​സ്കാ​രം അ​ഞ്ചു​പേ​ർ​ക്കും ന​ൽ​കും. പ്രാ​ഥ​മി​ക, ദ്വി​തീ​യ സ​മി​തി​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കു ശേ​ഷം, അ​വാ​ർ​ഡ് സ​മി​തി പു​ര​സ്കാ​രം നി​ർ​ണ​യി​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week