കോഴിക്കോട്ട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട: കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുൽ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കും.

വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് സംഘം പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തായ യുവാവാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്ത് അറിയിച്ചാൽ കൊന്നുകളയുമെന്ന് യുവാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവർ പെൺകുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News