26.9 C
Kottayam
Sunday, April 28, 2024

സ്ത്രീകളെ കയറ്റാതെ ബസ് പോയി, ഇടപെട്ട് മുഖ്യമന്ത്രി; ഡ്രൈവർക്ക് സസ്‌പെൻഷൻ

Must read

ന്യൂഡല്‍ഹി: വനിതായാത്രികര്‍ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്തുപോയ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ഡ്രൈവറെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള അടിയന്തരനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്ന മൂന്ന് വനിതായാത്രികര്‍ ഒരു ബസ് വന്ന് നില്‍ക്കുന്നതോടെ ബസിനടുത്തേക്ക് ഓടുന്നതും ബസില്‍ നിന്ന് ഒരു യാത്രക്കാരന്‍ ഇറങ്ങുന്നതോടെ ബസ് മുന്നോട്ടുനീങ്ങുന്നതും വീഡിയോയില്‍ കാണാം. ബസിന് പിന്നാലെ മൂവരും ഓടുന്നതും എന്നാല്‍ പതിയെ നീങ്ങുന്ന ബസ് വേഗത കൂട്ടി മുന്നോട്ടുപോകുന്നതും വീഡിയോയിലുണ്ട്.

സ്ത്രീയാത്രക്കാര്‍ക്കായി ബസ് നിര്‍ത്താന്‍ ചില ഡ്രൈവര്‍മാര്‍ക്ക് മടിയാണെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതിനാല്‍ അവരെ കാണുന്നതോടെ ഡ്രൈവര്‍മാര്‍ ബസ് നിര്‍ത്താതെ പോകുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതായും ഡ്രൈവര്‍മാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാവുന്നതല്ലെന്നും സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

എല്ലാ സ്‌റ്റോപ്പുകളിലും ബസ് നിര്‍ത്തണമെന്ന് എല്ലാം വനിതാ-പുരുഷ ഡ്രൈവര്‍മാരോടും അഭ്യര്‍ഥിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ വീഡിയോ പകര്‍ത്തി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കെജ്‌രിവാളിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗഹലോത് ജനങ്ങളോട് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week