28.4 C
Kottayam
Saturday, June 6, 2026

ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത! കായംകുളം എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പ്‌ അവസാന ഘട്ടത്തിലേയ്ക്ക്; റെയിൽവേ ബോർഡിലേയ്ക്ക് സ്റ്റോപ്പിന് ശുപാർശ ചെയ്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

Must read

ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷനിൽ പ്രതീക്ഷയുടെ “,കൊടി” പാറുന്നു. 16309/10 എറണാകുളം – കായംകുളം- എറണാകുളം എക്സ്പ്രസ്സ്‌ മെമുവിന്റെ ഏറ്റുമാനൂരിലെ സ്റ്റോപ്പിന് റെയിൽവേ ബോർഡിലേയ്ക്ക് ശുപാർശ ചെയ്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിംഗ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കത്തിന് മറുപടിയായാണ് ഏറ്റുമാനൂരിൽ സ്റ്റോപ്പിന് അദ്ദേഹം ശുപാർശ ചെയ്തത്. തിരുവനന്തപുരം റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നും സ്റ്റോപ്പ് അനുവദിക്കുന്നതിലുള്ള അനുകൂല നിലപാട് എംപി നേരത്തെ സ്ഥിതീകരിച്ചിരുന്നു. സി പി ടി എം ഓഫീസിലും അദ്ദേഹം സ്റ്റോപ്പിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.

16309/10 എക്സ്പ്രസ്സ്‌ മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, എന്നിവർ ദക്ഷിണ റെയിൽവേ ഉപദേശക സമിതിയംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം പി യെ സമീപിക്കുകയായിരുന്നു. എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ ടി ഐ, ബ്രില്യന്റ് കോളേജ്, ഐ സി എച്ച് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏറ്റുമാനൂർ പരിസര പ്രദേശങ്ങളിലെ വിവിധ സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും ആവശ്യങ്ങൾ മുൻനിർത്തി നൽകിയ നിവേദനത്തിൽ സ്റ്റോപ്പിന്റെ അനിവാര്യത എം പി യ്ക്ക് ബോധ്യമാകുകയും പാർലമെന്ററി കാര്യങ്ങൾക്ക് ഡൽഹിലെത്തിയ വേളയിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

- Advertisement -

റെയിൽവേ ബോർഡിൽ ശുപാർശ ചെയ്യപ്പെട്ടതോടെ സ്റ്റോപ്പിന്റെ അവസാന പടവിൽ എത്തിനിൽക്കുകയാണ് ഏറ്റുമാനൂർ. അടുത്ത് കൂടുന്ന ടൈം ടേബിൾ കമ്മറ്റിയിൽ സമയക്രമത്തിൽ അംഗീകാരം ലഭിക്കുന്നതോടെ സ്റ്റോപ്പ്‌ സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രണ്ടായിരത്തോളം വരുന്ന ഏറ്റുമാനൂരിലെ പ്രതിദിന യാത്രക്കാർ. സ്റ്റേഷൻ വികസന കാര്യങ്ങളിലും പാലരുവിയുടെ സ്റ്റോപ്പ്‌ അനുവദിച്ച ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഇതുവരെ നടത്തിയിട്ടുള്ളത്. സ്റ്റേഷനിലേയ്ക്കുള്ള ദിശാബോർഡകളും വീൽ ചെയറും സ്‌ട്രെക്ചറും വേസ്റ്റ് ബിനും എല്ലാം യാത്രക്കാരുടെ സംഭാവനയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week