29.4 C
Kottayam
Saturday, June 6, 2026

26 കാരി ഭര്‍ത്താവിനെ കൊന്നു നദിയിലെറിഞ്ഞു, കാണാനില്ലെന്ന് പരാതി നാടകം,കൊലപാതകം പുതിയ കാമുകന്റെ സഹായത്തോടെ; മൂന്ന് പേര്‍ അറസ്റ്റില്‍

Must read

ബെംഗളൂരു: ഭര്‍ത്താവിനെ ഒരു മാസമായി കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ക്രൂരകൊലപാതകം. മുന്‍ ലിവിംഗ് പങ്കാളിയായ 39കാരനെ 26കാരി നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കര്‍ണാടകയിലെ റായ്ചൂരില്‍ മേഖലയില്‍ കൃഷ്ണ നദിയില്‍ നിന്ന് കണ്ടെത്തിയത്.

39കാരനെ കാണാതായതായി ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് മാസത്തിലാണ് യുവാവിന്റെ മൃതദേഹം നദിയില്‍ നിന്ന് കിട്ടുന്നത്. സംഭവത്തില്‍ 39കാരന്റെ മുന്‍ കാമുകിയും 26കാരിയുമായ അശ്വിനി എന്ന തനു, 36കാരനായ ഗുരുരാജ്, 28കാരനായ ലക്ഷ്മീകാന്ത് എന്നിവരെ കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

- Advertisement -

രാഘവേന്ദ്ര നായികിനെ രണ്ട് മാസമായി കാണുന്നില്ലെന്നായിരുന്നു ഭാര്യ സുരേഖ പരാതി നല്‍കിയത്. നിരവധി ജോലികള്‍ ചെയ്തിരുന്ന രാഘവേന്ദ്ര നായികിന് സ്ഥിരമായി വീട്ടിലെത്തുന്ന സ്വഭാവമില്ലായിരുന്നു. പതിനഞ്ച് ദിവസം കൂടുമ്പോഴായിരുന്നു ഇയാള്‍ വീട്ടിലെത്താറുണ്ടായിരുന്നത്. എന്നാല്‍ ഒരു മാസത്തോളമായി ഭര്‍ത്താവ് വീട്ടിലെത്താതെ വന്നതോടെയാണ് സുരേഖ പരാതി നല്‍കിയത്.

- Advertisement -

രാഘവേന്ദ്ര നായിക് നേരത്തെ അശ്വിനിയുമായി ലിവിംഗ് ബന്ധത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അശ്വിനി ഈ ബന്ധം ഉപേക്ഷിച്ച് ഗുരുരാജിനൊപ്പം താമസിക്കാന്‍ തുടങ്ങി. ഇത് രാഘവേന്ദ്ര നായിക് കണ്ടെത്തിയതോടെ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇത് അശ്വിനി പുതിയ കാമുകനോട് പറഞ്ഞു. ഇതോടെ ഗുരുരാജ് കൂട്ടുകാരനായ ലക്ഷ്മികാന്തിനൊപ്പം രാഘവേന്ദ്രയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

മാര്‍ച്ച് 12ന് അശ്വിനി രാഘവേന്ദ്രയെ കലബുറഗിയിലേക്ക് വിളിച്ച് വരുത്തി. ഇവിടെ നിന്ന് യുവതിയുടെ പുതിയ കാമുകനും സുഹൃത്തും ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൃഷ്ണ നഗറിന് സമീപത്തെ ശ്മശാനത്തിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week