വേറെ മാർഗമില്ലാതെ തുണിക്കടയിൽ ജോലി ചെയ്തിട്ടുണ്ട്; സത്യം പറഞ്ഞാൽ എനിക്ക് ലാപ്‌ടോപ്പ് പോലും നേരെ ഉപയോ​ഗിക്കാൻ അറിയില്ലായിരുന്നു; തുറന്നുപറഞ്ഞ് കയാദു ലോഹർ

വേറെ മാർഗമില്ലാതെ തുണിക്കടയിൽ ജോലി ചെയ്തിട്ടുണ്ട്; സത്യം പറഞ്ഞാൽ എനിക്ക് ലാപ്‌ടോപ്പ് പോലും നേരെ ഉപയോ​ഗിക്കാൻ അറിയില്ലായിരുന്നു; തുറന്നുപറഞ്ഞ് കയാദു ലോഹർ

കൊച്ചി:സിനിമയിലെത്തും മുൻപ് സ്റ്റാർബക്സിലും തുണിക്കടയിലും ജോലി; ഐടി കമ്പനിയിലെ അനുഭവങ്ങളും പങ്കുവെച്ച് കയാദു ലോഹർകൊച്ചി: ടൊവിനോ തോമസ് നായകനാവുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുന്ന നടി കയാദു ലോഹർ തന്റെ കരിയറിലെ പഴയകാല അനുഭവങ്ങൾ പങ്കുവെക്കുന്നു. സിനിമയിലെത്തുന്നതിന് മുൻപ് താൻ ചെയ്തിരുന്ന വൈവിധ്യമാർന്ന ജോലികളെക്കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

സ്റ്റാർബക്സ്, തുണിക്കടകൾ, ഐടി കമ്പനികൾ എന്നിവിടങ്ങളിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്ന് കയാദു വെളിപ്പെടുത്തി.”സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ,” കയാദു ലോഹർ പറഞ്ഞു.

കഠിനാധ്വാനത്തിലൂടെയാണ് താൻ ഇന്നത്തെ നിലയിലെത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകൾ.കയാദു ലോഹറിന്റെ ഈ വെളിപ്പെടുത്തലുകൾക്കൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ തരംഗമായിക്കഴിഞ്ഞു.

ആക്ഷനും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ടീസർ സൂചിപ്പിക്കുന്നു.നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജേക്ക്സ് ബിജോയ് സംഗീതം നൽകി, പ്രശസ്ത ബോളിവുഡ് ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ കയാദുവിന് ‘പള്ളിച്ചട്ടമ്പി’ വലിയൊരു ബ്രേക്ക് നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English SummaryActress Kayadu Lohar, who is set to star in the upcoming Malayalam film ‘Pallichattambi’ alongside Tovino Thomas, shared her pre-cinema work experiences. She revealed that she worked at Starbucks, clothing stores, and several IT companies, though she jokingly admitted to not being very tech-savvy with laptops. Directed by Dijo Jose Antony, ‘Pallichattambi’ has already generated buzz with its teaser and the hit song ‘Kattuchembakam’ sung by Vishal Mishra.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News