CrimeEntertainmentKeralaNews

കാവ്യയുടെയും ദിലീപിന്റെയും സ്വകാര്യ ചിത്രങ്ങളുമായി നിശാൽ ചന്ദ്ര കൈംബ്രാഞ്ചിനു മുന്നിൽ? ദിലീപിനെയും കാവ്യയെയും കുരുക്കാൻ ആദ്യ ഭർത്താവും കളത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ മുതല്‍ തന്നെ ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ വിവാദപ്രസ്താവനകള്‍ നിറഞ്ഞ എഴുത്തുകളില്‍ കൂടി ശ്രദ്ധ നേടിയ സിനിമ ലേഖകകനായ പല്ലിശ്ശേരി തുറന്നടിച്ചിരുന്നു. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ പല്ലിശ്ശേരി തന്റെ യുട്യൂബ് ചാനലിലൂടെ വീണ്ടും വിവാദ പ്രസ്താവനകള്‍ നിറയ്ക്കുകയാണ്. ദിലീപിനും കാവ്യക്കും എതിരെ കാവ്യയുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായാണ് പല്ലിശ്ശേരി എത്തിയിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. അതിനിടയില്‍ ഒരു കുനിഷ്ട് ചോദ്യമാണ് ഒരു സുഹൃത്ത് ചോദിച്ചത്. അതും പാവം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പല്ലിശ്ശേരി വീഡിയോ തുടങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ എന്തിനാണ് സുരേഷ്‌ഗോപിയെ വലിച്ചിഴയ്ക്കുന്നത്. അതായത് ഈ കേസില്‍ കാവ്യയെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അവരിലൊരാള്‍ സുരേഷ് ഗോപിയുടെ ബന്ധുവാണ്. പക്ഷെ അതെങ്ങനെ ശരിയാകും. എന്നാല്‍ പിന്നെ കാവ്യയേക്കാള്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ചന്ദ്രയുമായാണ് സുരേഷ്ഗോപിയ്ക്ക് ബന്ധം. ഇവരുടെ കല്യാണം നടത്താന്‍ ഒരു പരിധിവരെ സഹായിച്ചത് സുരേഷ് ഗോപി തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ബന്ധുത്വം പറയുകയാണെങ്കില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവുമായിട്ടാണ് ഇവര്‍ക്ക് ബന്ധമുള്ളത്.

എന്നാല്‍ ഈ കേസില്‍ സുരേഷ്‌ഗോപി ഇതുവരെ ഒരു പക്ഷവും ചേര്‍ന്നിട്ടില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞതും. സുരേഷ്‌ഗോപിയെ അറിയാവുന്നവരും മനസിലാക്കിയത്. സുരേഷ് ഗോപി പറയുന്നത് കേസ് കേസിന്റെ വഴിയ്ക്ക് പോകും. ഞാന്‍ നീതിപതിയായി നില്‍ക്കുന്ന ഒരാളല്ല.അത് അവിടെ നടക്കട്ടെ എന്നാണ്. എന്നാലും ഒരു കാര്യം ചോദിച്ചേക്കാം. എന്തുകൊണ്ട് സുരേഷ്‌ഗോപി അകന്നു നില്‍ക്കുന്നത്. സത്യത്തിന് വേണ്ടി നില്‍ക്കുകയാണെങ്കില്‍ ഈ കേസില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് സുരേഷ്ഗോപിയ്ക്ക് അറിയാല്ലോ? അപ്പോള്‍ ഒരുപക്ഷവും ഇല്ല എന്ന് പറയുമ്പോള്‍ അത് ഏത് അര്‍ഥത്തില്‍ വിനിയോഗിക്കണമെന്ന് നമുക്ക് അറിയില്ല.

ഇപ്പോള്‍ സജീവമായി കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അധികാര കേന്ദ്രങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരെയും നീതിപതികളെയും വിലയ്ക്ക് വാങ്ങാന്‍ വേണ്ടി ചാക്ക് കണക്കിന് പണവുമായി ഓടി നടക്കുമ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കേസില്‍ കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ചന്ദ്ര ഇവിടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. എന്തിന്? അതിനും ഉത്തരമുണ്ട്. തന്നെയും കുടുംബത്തെയും അപമാനിച്ച തന്നില്‍ നിന്നും തന്റെ ഭാര്യയെ വേര്‍പ്പെടുത്തിയ ദിലീപിനെ ജയിലില്‍ അടയ്ക്കാനുള്ള ലക്ഷ്യം മാത്രമേ ഇപ്പോള്‍ നിഷാലിനും കുടുംബത്തിനും ഉള്ളു. അതിനുള്ള കാരണവും നിരവധിയാണ്. എന്നാല്‍ നിഷാല്‍ ചന്ദ്ര ആരാണെന്ന് അറിയേണ്ടേ, നിഷാല്‍ ബാല നടനായി സിനിമയിലേക്ക് എത്തിയ ഒരു പയ്യനാണ്.

പക്ഷെ അങ്ങനെ സിനിമയില്‍ സജീവമായാല്‍ തന്റെ ഭാവി രക്ഷപ്പെടില്ലെന്ന് മനസിലാക്കിയിട്ടാകണം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പോയതും രക്ഷപ്പെട്ടതും. എന്നിട്ടും മമ്മുട്ടി നായകനായ ഇലവംകോട് ദേശം എന്ന സിനിമയില്‍ നിശാല്‍ അഭിനയിച്ചു. അങ്ങനെ സിനിമ മോഹം ഉള്ളില്‍ വെച്ച്‌ കൊണ്ട് മാത്രമാണ് സിനിമാ നടിയായ കാവ്യാമാധവനെ വിവാഹം കഴിക്കാന്‍ നിഷാല്‍ തയ്യാറായത്. അവിടെ പ്രശ്നങ്ങള്‍ തീരേണ്ടതായിരുന്നു. നിഷാലിന്റെ ഭാര്യ പദം അലങ്കരിച്ച കാവ്യയും നിശാലും ഒരുമിച്ച്‌ നല്ലൊരു ജീവിതം ആരംഭിക്കട്ടെയെന്നാണ് പലരും ആഗ്രഹിച്ചത്.

പക്ഷെ അവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂരമായി പ്രത്യക്ഷപ്പെട്ടത്. ആ ക്രൂരത തന്നെയാണ് നിഷാലിന്റെ മനസിനെയും കുടുംബത്തെയും മുറിവേല്‍പ്പിച്ചത്. ഇരുവരുടെയും വിവാഹ മോചനത്തിന് മുന്‍പ് തന്നെ ഒരു അഭിമുഖത്തില്‍ നിഷാലിന്റെ ‘അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നമ്മള്‍ കാണുന്നത് പോലെയല്ല പലരും. സത്യം പറഞ്ഞാല്‍ കാവ്യയുടെ അച്ഛനും അമ്മയും മകള്‍ക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള വിവാഹം.

എന്നാല്‍ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച്‌ താമസിപ്പിക്കാന്‍ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാല്‍ചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. അന്നുമുതല്‍ ഒരു നിമിഷം പോലും തന്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല. അവര്‍ തമ്മിലായിരുന്നു സംസാരം മുഴുവന്‍. രാത്രിയും പകലുമെന്നില്ലാതെ അവര് തമ്മിലായിരുന്നു സംസാരം മുഴുവന്‍. അവിടെ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലായിരുന്നു .

അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാല്‍ പറഞ്ഞത് കേട്ട് പലരും ഞെട്ടിയിരുന്നു. ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനൊടു പറഞ്ഞത്. എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കില്‍ ഞാന്‍ അയക്കാം എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്.

അത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിന്റെ കൈയില്‍ നിന്നും കാവ്യയെ വേര്‍തിരിച്ച്‌ കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോള്‍ നിഷാല്‍ വേറെ വിവാഹം കഴിച്ച്‌ സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്. എന്നിട്ടും പക അടങ്ങിയിട്ടില്ല. എങ്ങനെ പക ഇല്ലാതിരിക്കും. അപ്പോഴാണ് കുടുംബത്തെ ഇല്ലാതാക്കിയവനെ ശിക്ഷിക്കാനുള്ള അവസരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കളത്തിലേക്ക് കുറെ തെളിവുമായി നിഷാല്‍ വരാന്‍ പോകുന്നുവെന്ന് കേട്ടത്.

എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തന്റെ കുടുംബത്തെ തകര്‍ത്ത ഒരാളെ ഒരു അവസരം കിട്ടിയാല്‍ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ? അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പിലും താന്‍ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദ്യോശത്തോടെ ഗള്‍ഫില്‍ നിന്നും എത്തിയിരിക്കുകയാണ്. അങ്ങനെ ഈ കേസിന്റെ ഗതി മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. നിഷാല്‍ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു. ഞാന്‍ എല്ലാം ക്ഷമിക്കാന്‍ തയ്യാറായിരുന്നു. എന്റെ കുടുംബവും എല്ലാം ക്ഷമിക്കാന്‍ തയ്യാറായിരുന്നു.

കാവ്യയുടെ ഇന്നലെകള്‍ ഞങ്ങള്‍ക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങള്‍ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങളെ തകര്‍ക്കുന്ന രീതിയുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എന്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലോ കോടതിയ്ക്ക് മുന്‍പിലോ എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാല്‍ പറഞ്ഞതെന്നും പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുകയാണ് പല്ലിശ്ശേരി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker