24.5 C
Kottayam
Friday, June 5, 2026

കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, മൊഴിയിൽ പൊരുത്തക്കേ ടെങ്കിൽ പ്രതിപ്പട്ടികയിലേക്ക്

Must read

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവയിലെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നാലരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം തിരിച്ചു പോയത്.

വധ ഗൂഢാലോചനക്കേസിലും കാവ്യയെ ചോദ്യം ചെയ്തു.
നേരത്തെ നോട്ടീസ് നല്‍കിയപ്പോഴും വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യലിന് മാത്രമെ കാവ്യ വഴങ്ങിയിരുന്നുള്ളൂ.എന്നാല്‍ ചോദ്യം ചെയ്യാനായി പ്രൊജക്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടെന്നാണ് അന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

പക്ഷേ മെയ് 31 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കിയത്.വീട്ടില്‍ വെച്ച് മാത്രം ചോദ്യം ചെയ്യലാകാമെന്ന് കാവ്യ ക്രൈം ബ്രാഞ്ചിനോട് ആവര്‍ത്തിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ അന്വേഷണ സംഘം 12 മണിയോടെ പത്മ സരോവരത്തിലെത്തുകയായിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ബൈജു പൗലോസിനെക്കൂടാതെ ക്രൈം ബ്രാഞ്ച് എസ് പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും പത്മ സരോവരത്തിലെത്തിയതോടെ ദിലീപ് ഒന്നാം പ്രതിയായ വധ ഗൂഢാലോചനക്കേസിലും കാവ്യയുടെ ചോദ്യം ചെയ്യല്‍ ഉറപ്പാവുകയായിരുന്നു.

- Advertisement -

ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റേതെന്ന പേരില്‍ പുറത്തുവന്ന ഫോണ്‍സംഭാഷണത്തില്‍ കാവ്യയ്ക്കും കേസില്‍ പങ്കാളിത്തമുണ്ടെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു .കൂടാതെ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം പള്‍സര്‍ സുനി പെന്‍ഡ്രൈവുമായി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയെന്ന സാക്ഷിമൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

- Advertisement -

കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ അപേക്ഷയില്‍, ദിലീപ് വിചാരണക്കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.ഈ സാഹചര്യത്തില്‍ വാദത്തിനായി കൂടുതല്‍ സമയം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 12 ലേയ്ക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week