കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കഴിഞ്ഞ മേയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
മുന്നൂറോളം സാക്ഷികളുള്ള കേസില്‍ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News