24.1 C
Kottayam
Friday, June 5, 2026

ആരോഗ്യ രംഗത്ത് ഇടുക്കിയ്ക്ക് വീണ്ടും കുതിപ്പ്, കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സിന്റെയും ഡിജിറ്റല്‍ എക്സ്‌റേ യൂണിറ്റിന്റെയും ഉത്ഘാടനം നാളെ

Must read

കട്ടപ്പന : താലൂക്ക് ആശുപത്രിയില്‍ നഗരസഭ പണികഴിപ്പിച്ച ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സിന്റെയും ഡിജിറ്റല്‍ എക്സറേ യൂണിറ്റിന്റെയും ഉത്ഘാടനം 27-ന് രാവിലെ 10.30 ന് ആശുപത്രി അങ്കണത്തില്‍ നടത്തും. തീയറ്റര്‍ കോംപ്ലക്സിന്റെ ഉത്ഘാടനം വൈദ്യുതി മന്ത്രി എം.എം മണിയും എക്സറേ യൂണിറ്റിന്റെ ഉത്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യും നിര്‍വ്വിഹിക്കും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ മുഖ്യ അതിഥി ആയിരിക്കും.

നഗരസഭ ഒരു കോടി ചിലവഴിച്ചാണ് മൂന്ന് ഓപ്പറേഷന്‍ തീയറ്ററുകളും, ഡിജിറ്റല്‍ എക്സറേ റൂം അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ ലഭിച്ചാല്‍ എല്ലാ ഓപ്പറേഷനുകളും നടത്തുവാന്‍ സൗകര്യം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. പത്ത് രോഗികളെ ഒരേ സമയത്ത് ഡയാലിസിസ്സ് ചെയ്യുന്നതിനുളള സൗകര്യങ്ങളും 40 ബെഡുകള്‍ ഉളള ഒരു വാര്‍ഡും ഡിസംബറോടുകൂടി പൂര്‍ത്തിയാകും.

നഗരസഭ സമര്‍പ്പിച്ചിട്ടുളള മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടമായി ഒ.പി യുമായി ബന്ധപ്പെട്ട പരിശോധന മുറികള്‍ ലാബ,് ഫാര്‍മസി, വിശ്രമ സ്ഥലം എന്നിവക്കായി മൂന്ന് നിലയില്‍ 20,000 ചുതുരശ്ര അടി കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

രാവിലെ 10. 45 ന് നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ ടെസ്സി ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോണി കുളംപളളി, തോമസ് മൈക്കിള്‍, ബെന്നി കല്ലുപുരയിടം, ലീലാമ്മ ഗോപിനാഥന്‍, എമിലി ചാക്കോ മെഡിക്കല്‍ സുപ്രണ്ട് ഡോ. കെ.ബി ശ്രീകാന്ത് എന്നിവര്‍ പ്രസംഗിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week