32.3 C
Kottayam
Monday, April 29, 2024

സി.ബി.ഐയ്ക്ക് തിരിച്ചടി:കതിരൂർ മനോജ് വധം; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല,സിബിഐ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി

Must read

ന്യൂഡല്‍ഹി: കതിരൂർ മനോജ് വധക്കേസിന്‍റെ  വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി .നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം.

സിബിഐയെ സുപ്രീംകോടതി രൂക്ഷമായി  വിമർശിച്ചു..വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ നീക്കത്തിൽ രാഷ്ട്രീയമുണ്ടെന്ന് വിമർശിച്തത്. 

നാല് വർഷം മുൻപ് സിബിഐ നൽകിയ ഹർജിയാണിത്. എന്നാൽ ഇതിൽ തുടർനടപടികൾ സിബിഐ സ്വീകരിച്ചില്ല. സിബിഐ കോടതിയിൽ തന്നെയാണ് വിചാരണ നടക്കുന്നത്. സിബിഐ ജഡ്ജിമാരെ പ്രതികൾ സ്വാധീനിക്കുമോ എന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി.

നിലവിൽ പ്രതികൾക്കതിരെ കുറ്റം ചുമത്തുന്ന നടപടിയാണ് നടക്കുന്നതെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ ജിഷ്ണു എംഎൽ കോടതിയെ അറിയിച്ചു.സംസ്ഥാനത്തിനായി ഹരിൻ പി റാവൽ ,സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week