കമല്‍ സര്‍, കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു?; ചോദ്യവുമായി കസ്തൂരി

ചെന്നൈ: സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ പോലീസ് നിയമത്തില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ കമല്‍ ഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്തൂരി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ബഹുമാനപ്പെട്ട കമല്‍ സാര്‍, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? എഡിഎംകെയെയുടെയും ബിജെപിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കള്‍ എല്ലായ്‌പ്പോഴും വിമര്‍ശിക്കാറുണ്ട്. ഭരണമികവും കൊവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്ന് കസ്തൂരി ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News