26.8 C
Kottayam
Sunday, May 5, 2024

ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

Must read

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റംസ് നല്‍കിയ അപേക്ഷയിലാണ് അറസ്റ്റിന് അനുമതി നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ് ശിവശങ്കര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week