ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകള്‍ ; ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് സുഫൈദ ജീവനൊടുക്കിയതെന്ന ആരോപങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; ഭര്‍ത്താവ് റിമാന്‍ഡില്‍

കാസര്‍കോട്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കാസര്‍കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുരുക്കു മുറുകുന്നു, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃപീഡനമാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നത്. യുവതിയുടെ ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. ഇതെല്ലാം പുതിയ പാടുകളാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് കെഎം മുഹമ്മദ് ആദിലിനെ റിമാന്റ് ചെയ്തു.

ചെങ്കള ചെര്‍ളടുക്കത്തെ എം.കെ.ഫാത്തിമത്ത് സുഫൈദ (24)യാണ് ആത്മഹത്യ ചെയ്തത്. ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചര്‍ലടുക്ക സ്വദേശി സുഫൈദയാണ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വച്ച് രാസലായനി കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്തെന്ന് പൊലീസ് അറിയിച്ചു.

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ രാസലായനി കുടിച്ചാണ് ചെങ്കള ചെര്‍ളടുക്കത്തെ എം.കെ.ഫാത്തിമത്ത് സുഫൈദ (24) ആത്മഹത്യ ചെയ്ത്ത്. രണ്ടുമാസത്തോളം പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാവാണ് സുഫൈദ. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. പരാതിയെത്തുടര്‍ന്നാണ്് ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബി.എ., ബി.എഡ് ബിരുദധാരിയാണ് ഫാത്തിമത്ത് സുഫൈദ. നായന്മാര്‍മൂല തന്‍ബിഹുല്‍ ഇല്‌സാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ആദില്‍ പ്രവാസിയായിരുന്നു. മൂന്നുവര്‍ഷത്തോളമുള്ള പ്രണയത്തിനൊടുവില്‍, ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തിന് സുഫൈദ ഇരയായെന്ന് കുടുംബം ആരോപിക്കുന്നു. തിങ്കളാഴ്ച ഒന്നാം വിവാഹവാര്‍ഷികം നടക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ആദില്‍ പ്രകോപനപരമായി സംസാരിച്ചു.

പോയാല്‍ തിരിച്ചുവരേണ്ടതില്ലെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരുടെ മുന്നില്‍ വച്ച് യുവതി തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായിനി കഴിക്കുകയായിരുന്നു. ഉടന്‍ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഭാഗത്തുനിന്ന് യുവതിക്ക് ശാരീരികവും മാനസികവുമായ ഉപദ്രവമുണ്ടായിരുന്നുവെന്ന് സഹോദരന്‍ എം.കെ.അബ്ദുല്‍ വാസില്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ചെര്‍ളടുക്കയിലെ പരേതനായ അബ്ബാസിന്റെയും സഫിയയുടെയും മകളാണ് സുഫൈദ.

The investigation into the suicide of 24-year-old school teacher Fatima Suhaida in Kasaragod has intensified following the release of the inquest report. The report revealed several recent injury marks on her body, strongly supporting her family’s allegations of severe domestic violence and physical assault by her husband and in-laws. Her husband, KM Muhammad Adil, who was arrested under the Bharatiya Nyaya Sanhita (BNS), has been remanded to 14 days of judicial custody while the police continue to track down his absconding mother.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News