‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’; സീരിയലിലെ വില്ലത്തി വേഷം വിനയായ ദുരനുഭവം പങ്കുവെച്ച് നടി കാര്‍ത്തിക

മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കാര്‍ത്തിക. അടുത്തിടെ മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ താരം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരുന്നു.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് ‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി.. അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്.

അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല. കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ. നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News