ബോള്‍ഡ് ആന്റ് ബ്യൂട്ടി ലുക്കില്‍ നിമിഷ സജയന്‍; ചിത്രം വൈറല്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം നിരവധി വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചു. അഭിപ്രായങ്ങള്‍ മുഖംനോക്കാതെ തുറന്നു പറയുന്ന വ്യക്തിത്വമാണ് നിമിഷയുടെത്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. ബോള്‍ഡ് ലുക്കിലുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
സിനിമാമേഖലയില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെപ്പറ്റിയും താന്‍ എന്തുകൊണ്ടാണ് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് എന്നതിനെപ്പറ്റിയും താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആനീസ് കിച്ചന്‍ എന്ന പരിപാടിയിലായിരുന്നു നിമിഷ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.
ഇതിനെതിരെ നിരവധി ട്രോളുകളും എത്തിയിരുന്നു. നിമിഷയുടെ അഭിപ്രായങ്ങളെ വളച്ചൊടിച്ച് മറ്റൊരു രീതിയിലേക്ക് ആക്കുന്ന വ്യക്തികളോട് അതിനെ വളച്ചൊടിക്കരുത് എന്നും നേരായ രീതിയില്‍ കാണണമെന്നും നിമിഷ പറഞ്ഞിരുന്നു.
https://www.instagram.com/p/CHAx2XtHWwk/?utm_source=ig_web_copy_link