കരിപ്പൂർ വിമാനാപകടത്തിൽ 11 മരണം

കരിപ്പൂർ: വിമാനാപകടത്തിൽ മരണം 11 ആയി. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ 10 യാത്രക്കാരുടെ മരണമാണ് സ്ഥിരീകരിച്ചത്. പൈലറ്റ് ടിവി സാഥെയുടെ മരണം ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ രാജീവ് എന്നിവരടക്കമുള്ള യാത്രക്കാരുടെ മരണമാണ് പിന്നീട് സ്ഥിരീകരിച്ചത്.

രക്ഷാപ്രവർത്തകര്‍ ആശുപത്രിയിലെക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്. കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.