കാരാട്ട് ഫൈസല്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 15-ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. കുന്ദമംഗലം എംല്‍എ പി.ടി.എ. റഹീമാണ് ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ഫൈസലിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് ഫൈസലിനെ ചോദ്യം ചെയ്തത്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2013 നവംബര്‍ എട്ടിന് 1.84 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയ കേസിലെ പ്രതിയാണ് ഫൈസല്‍. കൊടുവളളി കേന്ദ്രീകരിച്ചുളള ഹവാല ഇടപാടുകാരുമായി ഫൈസലിന് ബന്ധമുണ്ടെന്ന് പല ഘട്ടങ്ങളിലും ആരോപണം ഉയര്‍ന്നിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രത യാത്രയ്ക്കിടെ സഞ്ചരിച്ച മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു. നിലവില്‍ കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറാണ് ഫൈസല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News