27.4 C
Kottayam
Thursday, June 4, 2026

അനുഷ്‌കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കരണ്‍ ജോഹര്‍; വീണ്ടും വൈറലായി വാക്കുകള്‍

Must read

മുംബൈ:പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വിവേചനങ്ങളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. ഹോളിവുഡിലേയ്ക്ക് ചേക്കേറാനുള്ള കാരണം ഹിന്ദി സിനിമകളില്‍ അവഗണന നേരിട്ടതാണെന്നും അവിടുത്തെ ‘പൊളിറ്റിക്‌സ്’ മടുത്തു എന്നും നടി പറഞ്ഞിരുന്നു.

പ്രിയങ്ക പേര് വ്യക്തമാക്കിയില്ലെങ്കിലും കരണ്‍ ജോഹര്‍ ആണ് ഇതിന് പിന്നില്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ബോളിവുഡില്‍ സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ‘സ്റ്റാര്‍ കിഡ്‌സിന്’ പരിഗണന നല്‍കുന്ന കരണ്‍ മറ്റുള്ള അഭിനേതാക്കളുടെ കരിയറിന്മേല്‍ ഇടപെടല്‍ നടത്തുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ കരണ്‍ ഒരിക്കല്‍ നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

- Advertisement -

2016ലെ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ അനുഷ്‌ക ശര്‍മ്മയുമായുള്ള മുഖാമുഖം പരിപാടിയില്‍ അനുഷ്‌കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കരണ്‍ പറഞ്ഞത്. അനുഷ്‌ക ചിരിച്ച് ഒരു തമാശ പോലെയാണ് ഇതിനെ സ്വീകരിക്കുന്നതും. തനിക്ക് അനുഷ്‌കയുടെ കരിയര്‍ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നു എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

- Advertisement -

‘ആദിത്യ ചോപ്രയാണ് അനുഷ്‌കയുടെ ചിത്രം കാണിച്ചു തന്നത്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഇവരെയാണോ നായികയാക്കുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയായിരുന്നു എന്റെ മനസില്‍. അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കുന്നതിന് ഞാന്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ‘രബ്‌നേ ബനാ ദി ജോടി’ എന്ന സിനിമ മനസ്സില്ലാ മനസോടെയാണ് കണ്ടു തീര്‍ത്തത്.

എന്നാല്‍ ‘ബാന്റ് ബജാ ഭാരത്’ കണ്ടതിന് ശേഷം അനുഷ്‌കയെ വിളിച്ച് അഭിനന്ദിക്കുകയും മാപ്പ് പറയുകയും ചെയ്തു.’ താന്‍ വിചാരിച്ച പോലെ നടന്നിരുന്നെങ്കില്‍ അനുഷ്‌കയുടെ കരിയര്‍ അവസാനിക്കുമായിരുന്നുവെന്ന് കരണ്‍ പറയുന്നുണ്ട്.

- Advertisement -

സംഭവം തമാശയല്ലെന്ന അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളില്‍ അധികവും. ബോളിവുഡിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്ത് വരാറുള്ള നടി കങ്കണ റണൗട്ട് ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ എത്തി ‘നിങ്ങള്‍ നെപ്പോട്ടിസത്തിന്റെ പിതാവാണ്’ എന്ന് കിരണിനെ വിളിച്ചിരുന്നു. അനുഷ്‌ക കഴിവു തെളിയിച്ചതിനാല്‍ രക്ഷപ്പെട്ടു, എത്രപേരുടെ അഭിനയ ജീവിതം കരണ്‍ ജോഹര്‍ ഇല്ലാതാക്കിക്കാണും എന്നാണ് സോഷ്യല്‍ മീഡിയ ആശങ്കപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week