30.6 C
Kottayam
Wednesday, May 15, 2024

ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം; പുതിയ നീക്കത്തിനൊരുങ്ങി തമിഴ് നാട് സര്‍ക്കാര്‍

Must read

ചെന്നൈ:ബിഗ് ബജറ്റ് ചിത്രങ്ങളെന്നോ ലോ ബജറ്റ് ചിത്രങ്ങളെന്നോ വ്യത്യാസമില്ലാതെ നിരവധി വ്യത്യസ്ത ചിത്രങ്ങളാണ് ഓരോവര്‍ഷവും തമിഴ് സിനിമാലോകത്ത് ഇറങ്ങുന്നത്. വലിയ ചിത്രങ്ങളെപ്പോലെ തന്നെ മികച്ച പ്രമേയമുള്ള കൊച്ചുചിത്രങ്ങള്‍ ബോക്‌സോഫീസില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്താറുമുണ്ട്.

ഇപ്പോഴിതാ കുറഞ്ഞ മുതല്‍മുടക്കില്‍ വരുന്ന മികച്ച ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഒരു നീക്കം നടത്തുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. 2015നും 2022നും ഇടയില്‍ റിലീസ് ചെയ്ത ലോബജറ്റ് തമിഴ് സിനിമകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ചിത്രത്തിനും ഏഴ് ലക്ഷം രൂപ ധനസഹായമായി ലഭിക്കും. തിരഞ്ഞെടുത്ത തമിഴ് സിനിമകളുടെ ലിസ്റ്റ് ഉടന്‍ തന്നെ അത് പ്രഖ്യാപിക്കുമെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഡിമോണ്ടി കോളനി’, ‘മാനഗരം’, ‘8 തോട്ടൈകള്‍’, ’96’, ‘കടൈസി വിവസായി’ തുടങ്ങിയ ചിത്രങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് പ്രേക്ഷകരും നിരൂപകരും പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week