വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ (59) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടാഴ്ച മുമ്പാണ് യശോധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണ്. ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന കാരിച്ചാല്‍ സ്വദേശി സ്വദേശി രാജം എസ് പിള്ളയും മരിച്ചിരിന്നു. 74 വയസായിരുന്നു.

രാജം എസ് പിള്ള കാന്‍സര്‍ രോഗിയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തി സന്ദര്‍ശനം നടത്തിയ നാല് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കും, ലക്ഷദീപിലെ പവന്‍ ഹാന്‍സ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News