തോക്കെടുത്ത് വെടിവെച്ച് അനു സിതാര! ഒടുവില്‍ പണി പാളി; വീഡിയോ കാണാം
തോക്കെടുത്ത് വെടിവെച്ച് നടി അനു സിത്താര. തന്റെ ഏദന്‍ തോട്ടം പരിചയപ്പെടുത്തുന്ന അനുസിത്താരയുടെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്. വീടിന്റെ മുറ്റവും കുളവും അതിലെ ചെടികളുമൊക്കെ നടി തന്റെ പുതിയ വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കും പരിചയപ്പെടുത്തുന്നു. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു തന്നെയാണ് വിഡിയോ ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓറഞ്ച് മുതല്‍ അമ്പഴങ്ങ വരെയുള്ള ഫലങ്ങളും പച്ചക്കറിത്തോട്ടവുമൊക്കെ ഇതില്‍ കാണാം.
ഇത് കൂടാതെ തന്റെ വീട്ടിലുള്ള മറ്റൊരു കാര്യം കൂടി നടി പരിചയപ്പെടുത്തി. വിഷ്ണു മേടിച്ച എയര്‍ഗണ്‍. എന്നാല്‍ എയര്‍ഗണ്‍ സ്വയം ലോഡ് ചെയ്യാന്‍ നോക്കുന്ന അനു അവസാനം ആ പണി ഉപേക്ഷിക്കുന്നതും വിഡിയോയില്‍ കാണാം. വെടിയുണ്ട തോക്കില്‍ ഇട്ട് ലോഡ് ചെയ്യാന്‍ നോക്കിയിട്ടൊന്നും സംഗതി ശരിയാകുന്നില്ല. അവസാനം എയര്‍ഗണ്‍ വിഷ്ണുവിന് തന്നെ നടി തിരികെ ഏല്‍പിക്കുന്നു. വിഷ്ണു ലോഡ് ചെയ്ത് നല്‍കുന്ന എയര്‍ഗണ്‍ വച്ച് ഷൂട്ട് ചെയ്യുന്ന അനുവിനെ വിഡിയോയുടെ അവസാനം കാണാം.