കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ്; മുപ്പതോളം പോരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍.

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ഇന്ത്യ എയര്‍ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്. പുതുച്ചേരിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ ബൈക്ക് മട്ടന്നൂരില്‍വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. വിമാനത്താവളത്തിന് തൊട്ടടുത്തുവച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അപകട സമയത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ആളുകളടക്കം മുപ്പതോളം പേരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടി ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News