കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ , പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു

മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് വിട്ടയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. തീപ്പന്തവുമായി വന്ന വിദ്യാർഥികൾ അദ്ദേഹത്തെ തോളിലേറ്റിയാണ് കൊണ്ടുപോയത്.

പുറത്തിറങ്ങിയതിന് പിന്നാലെ അമിത് ഷായ്ക്ക് ട്വീറ്റുമായി കണ്ണൻ ഗോപിനാഥൻ രംഗത്തെത്തി. ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യത്തെ നന്നായി മനസിലാക്കിക്കോളൂ, നിങ്ങളുടെ മാനസിക നിലയെക്കാളും രണ്ടാംകിട വക്ര ബുദ്ധിയ്‌ക്കൊളും മുകളിലാണതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News