എങ്ങനെ കൊവിഡിനെ തുരത്തിയെന്ന് പറയാന്‍ ആഗ്രഹമുണ്ട്, പക്ഷെ കൊവിഡ് ഫാന്‍സിനെ വെറുപ്പിക്കരുതെന്നാണ് കിട്ടയ നിര്‍ദ്ദേശം; കങ്കണ

ബോളിവുഡ് താരം കങ്കണ റണാവത്ത് കൊവിഡ് മുക്തയായതിന് പിന്നാലെ ഔചിത്യമില്ലാത്ത പരാമര്‍ശവുമായി വീണ്ടും രംഗത്ത്. താന്‍ എങ്ങനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പറയുന്നില്ലെന്നും അതിന്റെ കാരണം കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദീകരിച്ചതിങ്ങനെ-

‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ കൊവിഡ് നെഗറ്റീവായി. എങ്ങനെയാണ് ഞാന്‍ കൊവിഡിനെ തുരത്തിയതെന്ന് പറയണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷെ കൊവിഡ് ഫാന്‍സിനെ വെറുപ്പിക്കരുതെന്നാണ് എനിക്ക് കിട്ടിയ നിര്‍ദേശം. നമ്മള്‍ കൊവിഡിനോട് അനാദരവോടെ പെരുമാറിയാല്‍ ദേഷ്യം വരുന്നവരുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്നേഹത്തിനും നന്ദി’

കൊവിഡ് ബാധിച്ചതിന് പിന്നാലെ കൊവിഡിനെ നിസ്സാരവല്‍ക്കരിച്ചുള്ള കങ്കണയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തിരുന്നു. മെയ് 8നാണ് കങ്കണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്- ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാനായി കൊവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് വെറും ജലദോഷപ്പനിയാണ്. അനാവശ്യ ശ്രദ്ധ കൊടുത്തത് കൊണ്ടാണ് ജനങ്ങള്‍ പരിഭ്രാന്തരാവുന്നത്’. കൊവിഡ് ബാധിച്ച് പലരും ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ കങ്കണ കൊവിഡിനെ വെറും പനിയെന്ന് വിശേഷിപ്പിച്ചത് വിമര്‍ശനത്തിനിടയാക്കി.

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന വൈറല്‍ ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല നൈജീരിയയിലേതാണെന്ന കങ്കണയുടെ പരാമര്‍ശവും വിവാദമായിരിന്നു. രാജ്യാന്തരതലത്തില്‍ രാജ്യത്തെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ പ്രചാരണം നടത്തുകയാണെന്നും കങ്കണ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News