കോലിയുടെ മകളെ ഡേറ്റിങ്ങിന് ക്ഷണിച്ച് പ്ലക്കാർഡ്;വിമര്‍ശിച്ച് കങ്കണ

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടെ വ്യത്യസ്തമായ പ്ലക്കാർഡുകൾ പലതും ഗ്യാലറിയിൽ നിന്ന് ഉയരുക പതിവാണ്. പലതും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതോടെ വൈറലായി മാറാറുമുണ്ട്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ഐപിഎൽ മത്സരത്തിനിടയിൽ വൈറലായത്. എന്നാൽ ആ പ്ലക്കാർഡിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ബോളിവുഡ് താരം കങ്കണ.

ഒരു കുട്ടിയാണ് ഇവിടെ പ്ലക്കാർഡ് ഉയർത്തിയത്. ‘ഹായ് വിരാട് അങ്കിൾ, ഞാൻ വാമികയെ ഡേറ്റിങ്ങിന് കൊണ്ടുപൊയ്ക്കോട്ടെ’ എന്നാണ് പ്ലക്കാർഡിൽ എഴുതിയത്. സംഭവം വൈറലായതോടെ രൂക്ഷ പ്രതികരണവുമായി കങ്കണ രംഗത്തെത്തി. കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കരുതെന്നാണു കങ്കണയുടെ പ്രതികരണം.

‘‘ഇത്തരം അസംബന്ധങ്ങൾ നിഷ്കളങ്കരായ കുട്ടികളെ പഠിപ്പിക്കരുത്. ഇതിലൂടെ നിങ്ങൾ മോഡേൺ ആവുകയല്ല, സംസ്കാര ശൂന്യരാവുകയാണ്. ഇത്തരം പ്ലക്കാർഡുമായി നിങ്ങൾ കുട്ടികളെ ഉയർത്തിക്കാട്ടുകയാണെങ്കിൽ നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്, അതിന് സഹായം തേടുകയാണു ചെയ്യേണ്ടത്.’’ കങ്കണ ട്വിറ്ററിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News