KeralaNewsPolitics

ഒടുവിൽ സ്ഥിരീകരണം,കനയ്യ കുമാറും ജി​ഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ

ന്യൂഡൽഹി:കോൺ​ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ​ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനി. തനിക്കൊപ്പം കനയ്യ കുമാറും കോൺഗ്രസിലേക്ക് ചേരും. ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

ഭഗത് സിംഗ് ദിനത്തില്‍ ഇരുവരും പാര്‍ട്ടിയിലെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. കനയ്യയോ മേവാനിയോ റിപ്പോർട്ടുകള്‍ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല.

രാഹുല്‍ഗാന്ധിക്ക് പുറമെ പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോര്‍ എന്നിവരുമായും യുവനേതാക്കള്‍ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. കനയ്യ കുമാറിന് ബിഹാറില്‍ നിര്‍ണ്ണായക പദവി നല്‍കുമ്പോള്‍ ജിഗ്നേഷ് മേവാനിക്ക് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. കനയ്യ കുമാറിനെ ഒപ്പം നിര്‍ത്താന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല.സിപിഐ ബിഹാര്‍ ഘടകത്തോടൊപ്പം തുടരനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കനയ്യ.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വാദ്ഗാം സീറ്റില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജിഗ്നേഷ് മേവാനിക്ക് കോൺ​ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇരുവരും കോണ്‍ഗ്രസിലെത്തുമ്പോള്‍ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും.

വരാനിരിക്കുന്ന തെരഞ്‍ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൂടുതല്‍ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുല്‍ഗാന്ധിയുടെ നീക്കം. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളുടെ ക്ഷാമമുള്ളപ്പോള്‍ ഇരുവരുടെയും കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button