കണമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു,10 പേര്‍ക്ക് പരുക്ക്,ഒഴിവായത് വന്‍ ദുരന്തം

എരുമേലി: ശബരിമല പാതയില്‍ സ്ഥിരം അപകട സ്ഥലമായ കണമലയില്‍ വീണ്ടും അപകടം.ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് കണമല അട്ടവളവില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്.ഇവര്‍ സഞ്ചരിച്ച ബസ് വഴിയിലൂടെ പോയ കാറില്‍ ഇടിച്ച ശേഷം വഴിയരികിലുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 10 പേര്‍ക്ക് അപകടത്തില്‍ നിസാരപരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ അറിയിച്ചു. നിരവധി തവണ ഇതിനുമുമ്പ് അട്ടവളവില്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News