കാവ്യ അന്ന് ഭയങ്കര നാണക്കാരി, അന്ന് കാവ്യക്കൊപ്പം ഒഡീഷനില്‍ പങ്കെടുത്ത് പുറത്തായ നടന്‍ ഇന്ന് സൂപ്പര്‍താരം; ഓര്‍മകള്‍ പങ്കുവെച്ച് കമല്‍

ബാലതാരമായെത്തി നായികയായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് കാവ്യ മാധവന്‍. 1991ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായാണ് കാവ്യയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ കാവ്യയെ തിരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നാണ് കമല്‍ പറയുന്നത്.

ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകന്‍ പറയുന്നത്. നൂറിലധികം കുട്ടികള്‍ അന്ന് ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അന്ന് സിലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമല്‍ കഥ ഇതുവരെ എന്ന പരിപാടിയില്‍ പറഞ്ഞു.

2016ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഒടുവില്‍ വേഷമിട്ടത്. കഴിഞ്ഞ ശനിയാഴ്ച യാണ് കാവ്യ 36ാം ജന്‍മദിനം ആഘോഷിച്ചത്. ത്രീ മെന്‍ ആര്‍മി എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വേഷമിട്ട ജയസൂര്യ കാവ്യയ്ക്കൊപ്പം ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News