കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 41 പേരാണ് ആശുപത്രിയിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഐസിയുവില്‍ 17 പേര്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുപത് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കും. ചിലര്‍ സംഭവത്തില്‍ വിഷം ചീറ്റുന്ന പ്രചാരണം നടത്തി. മുഖം നോക്കാതെയുള്ള നടപടികള്‍ എന്തായാലും ഉണ്ടാവും. മാധ്യമങ്ങള്‍ സംയമനത്തോടെയാണ് വിഷയത്തില്‍ വാര്‍ത്തകള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിയലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് സർവ്വകക്ഷിയോഗം ചേരുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.