‘ഞാൻ ഒളിച്ചോടിപ്പോയ ആളോ എന്റെ മോനെ ഉപേക്ഷിച്ച് പോയ ആളോ അല്ല; മല്ലുട്രാവലറിനെതിരെ ആദ്യ ഭാര്യ
കൊച്ചി:മല്ലു ട്രാവലർ ഷാക്കീർ സുബ്ഹാനെതിരെ ഗുരുതരാരോപണങ്ങളുമായി ആദ്യ ഭാര്യ. ഗർഭിണി ആയിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിലെ പല സ്ത്രീകളേയും ഒളിക്യാമറ വെച്ച് ഷാക്കീർ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും യുവതി പറഞ്ഞു.
നിരവധിപെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ എന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് ഷാക്കീറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.
” എന്റെ വയറ്റിന് ചവിട്ടി. എനിക്ക് അബോർഷൻ ആയി. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് എനിക്ക് അബോർഷൻ ആവുന്നത്. എന്റെ സ്വന്തം ഉമ്മാനെ പോലും അവൻ ഉമ്മയായല്ല കണ്ടത്. പല രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ട്. എന്റെ ഉമ്മ ഇപ്പോൾ ജീവനോടെയില്ല. എന്റെ പേരിൽ ഫേയ്ക്ക് ഐഡികൾ ഉണ്ടാക്കി മറ്റുള്ള ആണുങ്ങളോട് ചാറ്റ് ചെയ്ത് ഇവൻ പൈസ വാങ്ങിക്കുമായിരുന്നു. ഞാൻ പ്രെഗ്നന്റ് ആയിരിക്കുന്ന സമയത്ത് ബീയറിന്റെ ഗ്ലാസ് വായിലേക്ക് ഒഴിച്ച് കുടിക്കാൻ നിർബന്ധിച്ചിട്ടുണ്ട്.
ഇപ്പോൾ മല്ലു ട്രാവലർ എന്ന പേരിൽ അവൻ നിൽക്കുന്നത് തന്നെ എന്റെ ഔദാര്യമായിട്ടാണ് ഞാൻ കരുതുന്നത്. സോഷ്യൽമീഡിയയിൽ ഒരുപാട് മോശമായ രീതിയിൽ എന്നെക്കുറിച്ച് പറയുന്നുണ്ട് ഷാക്കീർ. ഞാൻ ഒളിച്ചോടി പോയ ആളോ എന്റെ മോനെ ഉപേക്ഷിച്ച് പോയ ആളോ അല്ല, എനിക്ക് ലീഗലി ഡിവോഴ്‌സ് കിട്ടിയതാണ്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയത് ഈ ഷാക്കീറാണ്.
അത് എനിക്കും എന്റെ ഫാമിലിക്കും സുഹൃത്തുക്കൾക്കുമൊക്കെ ഒരുപാട് മോശം അനുഭവം ഇവനിൽ നിന്ന് ഉണ്ടായിട്ടുണ്ട്. സ്‌നാപ്പ് ചാറ്റ് വഴിയാണ് അവരുമായിട്ടുള്ള കോൺടാക്റ്റ് നടന്നിട്ടുള്ളത്. അത് പോലെ സ്വന്തമായിട്ടുള്ള നമ്പറിൽ നിന്നല്ല. അവർക്ക് ഇത് അവനാണെന്ന് വ്യക്തമാക്കാനുള്ള പ്രൂഫ് ഇവൻ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ലൈംഗികമായി എന്റെ ഹറാസ് ചെയ്യുമായിരുന്നു. പല സ്ത്രീകളും ആണെന്ന ചിന്തയിലാണ് എന്നെ ഹറാസ് ചെയ്യാറ്, ബ്ലൂ ഫിലിംസിന് അഡിക്റ്റായിരുന്നു അവൻ.
എനിക്ക് പെട്ടെന്ന് ലെഫ്റ്റ് സൈഡ് സ്‌ട്രോക്ക് വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് മാനസികമാണെന്ന് പറഞ്ഞ് മെന്റൽ ആശുപത്രിയിലേക്ക് ആണ് എന്നെ കൊണ്ടുപോയത്. അഭിനയിക്കുന്നത് ആണെന്നൊക്കെ പറഞ്ഞാണ് കൊണ്ടുപോയത്. അന്ന് എന്നെ ചികിത്സിച്ചിരുന്നെങ്കിൽ ഈ അവസ്ഥയിൽ ആകുമായിരുന്നില്ല.
ഞാൻ ഒരു ഹാർട്ട് പേഷ്യന്റാണ്. വളരെ അപൂർവമായി വരുന്ന ബ്ലഡ് ക്യാൻസർ പേഷ്യന്റാണ്. മുമ്പെ ഉണ്ടായിരുന്ന സംഭവം കണ്ടുപിടിക്കാത്തത് കൊണ്ട് മാത്രം ആണ് ഇത്രയും ഒരു അവസ്ഥയിൽ ആയതെന്നാണ് ഡോക്ടർ പറഞ്ഞത്. എന്റെ ഫാമിലിയിലെ ഒരുപാട് പേരുടെ ഫോട്ടോസ് മോർഫ് ചെയ്തിട്ടും അല്ലൊതെ ക്യാമറ വെച്ച് എടുത്തിട്ടും അവരുടെ കാര്യം പറഞ്ഞ് എന്നെ ബ്ലാക്ക് നെയിൽ ചെയ്യാറുണ്ടായിരുന്നു, യുവതി പറഞ്ഞു.