‘പ്രണവിന്റെ ലവ് ആണോ എന്നൊന്നും ഇപ്പോൾ പറയാൻ ആകില്ല ഇരിക്കട്ടെ കുറച്ച് സസ്പെൻസ്’, കല്യാണി പറയുന്നു
കൊച്ചി:കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു ഇപ്പോഴിതാ ഈ കഥാപാത്രത്തെ ഏറ്റെടുക്കാൻ രണ്ടു കാര്യങ്ങൾ ആണ് താൻ ആധികാരികമായി നോക്കിയതെന്ന് പറയുകയാണ് കല്യാണി.
കല്യാണിയുടെ വാക്കുകൾ
ഈ കഥാപാത്രത്തെ ഏറ്റെടുക്കാൻ രണ്ടു കാര്യങ്ങൾ ആണ് ആധികാരികമായി ഞാൻ നോക്കിയത്, ഒന്ന് ഉറപ്പായും ഭാഷയാണ്. ഈ പാത്തു ഒരു മലപ്പുറം പെൺകുട്ടിയാണ്. ഞാൻ അവിടുത്തെ കുറച്ചു കുട്ടികളുമായി സംസാരിച്ചതിൽ നിന്നുമാണ് എനിക്ക് ഒരു കാര്യം മനസിലായത് അവർ എല്ലാം നല്ല മിടുക്കി കുട്ടികളാണ്, നല്ല എനെര്ജിയുള്ള കുട്ടികൾ. എല്ലാ ഇമോഷന്സും അവരുടെ ഫേസിൽ കാണാം. അവർ സംസാരിക്കുന്നത് അവരുടെ ശരീരവും, കൈകളും കൊണ്ടാണ്. ഈ സിനിമ കാണുന്നവർക്ക് ഒക്കെ ഒരു മലപ്പുറം പെൺകുട്ടിയെ കാണുമ്പൊൾ കിട്ടുന്ന സംഭവം കിട്ടണം എന്നതായിരുന്നു എന്റെ ഗോൾ. ഞാൻ ശ്രമിച്ചത് അതായിരുന്നു. അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് അറിയില്ല.
ഭാഷ ഈ സിനിമയിൽ ഒരു വലിയ ഘടകം ആയിരുന്നു. ഹൃദയത്തിലും തല്ലുമാലയിലും എനിക്ക് ഉണ്ടായിരുന്നത് ഈ സിനിമയിൽ എത്തുമ്പോൾ ഒരു സീനിനു മാത്രം ഉണ്ട്. മലയാളം അങ്ങനെ സംസാരിക്കാൻ പറ്റാത്ത എനിക്ക് അത് വലിയ ചലഞ്ച് ആയിരുന്നു. ഇതിൽ ഞാൻ തന്നെ ഡബ്ബ് ചെയ്യണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനു എന്നെ സഹായിയച്ചത് എന്റെ സംവിധായകൻ ആണ്.
അതിനുകുറെ സഹായവും കിട്ടി. ഉദാഹരണമായി പറഞ്ഞാൽ സുരഭി ലക്ഷ്മി ചേച്ചി. ചേച്ചി എന്റെ അടുത്തുവന്നിരുന്നു ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു. അങ്ങനെ എന്നെ സഹായിച്ചവർ കുറേ ആളുകൾ ഉണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ഇരുന്ന് പഠിപ്പിച്ചു. ‘ര’യും ‘റ ‘ യും തമ്മിലുള്ള വ്യത്യാസവും ചേച്ചിയാണ് പഠിപ്പിച്ചത്.
ഈ സിനിമയിൽ എനിക്ക് ഒരു ഇക്കാക്ക ഉണ്ട് . അനീഷ് ജി മേനോൻ ആണ് എന്റെ ബ്രദർ ആയി ഈ സിനിമയിൽ എത്തുന്നത്. എനിക്കും ഒരു ചേട്ടൻ ഉണ്ട് റിയൽ ലൈഫിൽ. അപ്പോൾ നമ്മൾ തമ്മിലുള്ള ഒരു കെമിസ്ട്രി ഈ സിനിമയിൽ കിട്ടി എന്നുള്ളതാണ്. എല്ലാ ബ്രദർ – സിസ്റ്റർ ഷൂട്ടും അത്രയും എന്ജോയ് ചെയ്താണ് ചെയ്തത്- കല്യാണി രേഖ മേനോനോട് സംവദിക്കവേ പറഞ്ഞു.
ഇമോഷണലി ചലഞ്ചിങ് ആയ കഥാപാത്രം ആയിരുന്നു ബീ പാത്തു, ആന്റണിയിലെ കഥാപാത്രം ഫിസിക്കലി ചലഞ്ചിങ് ആയിരുന്നുവെന്നും അതിൽ ഒരു ബോക്‌സർ ഫൈറ്റർ ആയിട്ടാണ് അതിൽ എത്തിയത് കല്യാണി പറയുന്നു.
വിമർശനങ്ങളെ നേരിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കല്യാണി പറഞ്ഞതിങ്ങനെ. അച്ഛൻ മിക്കപ്പോഴും വയ്ക്കുന്ന ഒരു ഗാനം ഉണ്ട് കുച്ച് തോ ലോഗ് കഹേംഗെ എന്നത്. ചില കാര്യങ്ങൾ തലയിൽ പിടിക്കുമ്പോൾ ഇത് കേട്ടാൽ നമ്മൾ ശരിയാകും. ചില ആളുകൾക്ക് നമ്മളെ ഇഷ്ടപ്പെടണം എന്നില്ല. ചില ആളുകൾക്ക് നമ്മളെ ഇഷ്ടമാകും. ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല- കല്യാണി പറഞ്ഞു.
ഒരേ ടൈപ്പ് റോളുകൾ ചെയ്യാൻ അത്ര താത്പര്യമില്ല. ഒരേ ടൈപ്പ് റോളുകൾ വീണ്ടും വീണ്ടും ചെയ്‌താൽ അത് ആളുകൾക്ക് മടുപ്പാകും. അതുകൊണ്ടാണ് വെറൈറ്റി കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അടുത്ത പ്രോജക്ട്സ് അനൗൺസ് ചെയ്തിട്ടുണ്ട്. ‘വർഷങ്ങൾക്ക് ശേഷം’ആണ് വരാൻ പോകുന്നത്, അതിൽ പ്രണവിന്റെ ലവ് ആണോ എന്നൊന്നും ഇപ്പോൾ പറയാൻ ആകില്ല.
ജയം രവി സാറിന്റെ കൂടി ജീനി എന്നൊരു സിനിമ ആണ് ഇനി വരാൻ പോകുന്നത്. മലയാളത്തിൽ നിന്നും തമിഴിലേക്ക് പോകുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചില ഡയലോഗുകൾ തന്നെ മാറിപോകാറുണ്ട്. എനിക്ക് ഈസി ആയി കിട്ടുന്ന സാധനം പോലും തെറ്റിക്കാറുണ്ട്. അപ്പോൾ ഭാഷ ഒരു ബാരിയർ ആയി മാറുമെന്നും കല്യാണി പറഞ്ഞു.