23.1 C
Kottayam
Saturday, November 23, 2024

മോള്‍ക്ക് അങ്കിള്‍ ഈ വീട്ടില് താമസിക്കുന്നത് ഇഷ്ടമാണോ എന്നു ഒരു രാത്രിയില്‍ അമ്മ എന്നോട് ചോദിച്ചു; കല മോഹന്റെ കുറിപ്പ് വൈറലാകുന്നു

Must read

ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ പുതിയ പങ്കാളിയെ കണ്ടെത്തുന്നത് സാധാരണയാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മിക്ക സ്ത്രീകളും ശ്രദ്ധിക്കാറുമുണ്ട്. ഈ വിഷയം പറഞ്ഞുകൊണ്ടുള്ള സൈക്കോളജിസ്റ്റ് കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. അച്ഛന്റെ വേര്‍പാടിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തില്‍ ആശ്വാസം കണ്ടെത്തിയ അമ്മയെ അറിവില്ലായ്മ മൂലം പിന്തിരിപ്പിച്ച ഒരു മകളുടെ അനുഭവമാണ് കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

എനിക്ക് ഇപ്പൊ നല്ല കുറ്റബോധം ഉണ്ട്, അമ്മയോട് അന്ന് അങ്ങനെ പെരുമാറി എന്നോര്‍ത്ത്.
അവള്‍ മനസ്സ് തുറന്നു പറയുക ആണെന്ന് അറിയാം..

എന്റെ കൂട്ടുകാരിക്ക് teacher നെ കാണണം എന്നു പറഞ്ഞു ഒരിക്കല്‍ എന്റെ പഴയ ഒരു വിദ്യാര്‍ഥിനി കൊണ്ട് വന്നതാണ് അവളെ…
അമ്മയും അച്ഛനും എങ്ങനെ സ്‌നേഹിച്ചിരുന്നതാണ് എന്നറിയോ..
എനിക്ക് കുശുമ്ബ് വരുമായിരുന്നു..
ഒരേപാത്രത്തില്‍ കഴിക്കും, ഒരുമിച്ചു പത്രം വായിക്കും, ചര്‍ച്ചകള്‍ നടത്തും, വൈകുന്നേരങ്ങളില്‍ നടക്കാന്‍ ഇറങ്ങും..
അച്ഛന്റെ അമ്മയും അച്ഛനും കൂടെ ഉണ്ടായിരുന്നു..
സ്‌നേഹം ആവോളം കിട്ടി ഞാന്‍ വളര്‍ന്നു..
എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോള്‍ അനിയന്‍ ഉണ്ടായി..
അവനു ഒരു വയസ്സ് തികയും മുന്‍പാണ് അച്ഛന്‍ മരിച്ചത്..
അറ്റാക്ക് ആയിരുന്നു..
പ്രതീക്ഷിക്കാത്ത മരണം..
അമ്മ കരഞ്ഞില്ല, ഒരേ ഇരുപ്പായിരുന്നു..
പേടിയായിരുന്നു എല്ലാര്‍ക്കും.
അമ്മയുടെ ഓഫീസില്‍ നിന്നും എന്നും ഓരോ സഹപ്രവര്‍ത്തകര്‍ എത്തും..
സംസാരിക്കും..
അനില്‍ അങ്കിള്‍ ആയിരുന്നു അധികവും വരിക..
അച്ഛനുള്ളപ്പോ വരാറുണ്ടായിരുന്നു..
അങ്കിള്‍ന്റെ ഭാര്യ മറ്റൊരു ആളിന്റെ ഒപ്പം പോയി എന്നു അമ്മ അമ്മുമ്മയോടു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്..അച്ഛന്‍ കുറെ സമാധാനിപ്പിക്കുകയും ഒക്കെ ചെയ്യും വരുമ്ബോ..
അച്ഛന്‍ മരിച്ചു കഴിഞ്ഞു അങ്കിള്‍ വരുമ്ബോ എനിക്ക് എന്തോ ഇഷ്ടകേടായിരുന്നു..
അമ്മ ഓഫീസില്‍ നിന്നും വന്നാലും phone വിളിക്കും..
ഓരോ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കും..
അമ്മ എന്റെ അച്ഛനെ മറക്കുന്നത് പോലെ തോന്നി..
അതെനിക്ക് സഹിക്കാന്‍ വയ്യായിരുന്നു..
മോനു അങ്കിള്‍ വരുമ്ബോള്‍ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്യും..
അമ്മുമ്മയും അപ്പൂപ്പനും അങ്കിള്‍ വരുന്നത് ഒരു സമാധാനം ആണ് എന്നു തോന്നി..
അച്ഛന്‍ ഒറ്റ മകന്‍ ആയിരുന്നു..
ആ സ്ഥാനത്തു നിന്നാണ് അങ്കിള്‍ അവര്‍ക്ക് എല്ലാം ചെയ്യുന്നത് എന്നു അപ്പുപ്പന്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു..
എനിക്ക് മാത്രം പറ്റുന്നില്ലായിരുന്നു..

മോള്‍ക്ക് അങ്കിള്‍ ഈ വീട്ടില് താമസിക്കുന്നത് ഇഷ്ടമാണോ എന്നു ഒരു രാത്രിയില്‍ അമ്മ എന്നെ കെട്ടിപിടിച്ചു കിടക്കുമ്ബോള്‍ ചോദിച്ചു.
അമ്മയുടെ കൈ തട്ടി മാറ്റിയിട്ടു ഞാന്‍ കുറെ കരഞ്ഞു..
കുറെ നേരം അനങ്ങാതെ കിടന്നിട്ടു, അമ്മ എന്നെ അണച്ചു ചേര്‍ത്ത് കുറെ ഉമ്മ തന്നു…
ആ ദിവസം കഴിഞ്ഞു അങ്കിള്‍ വീട്ടില് വന്നിട്ടില്ല..
ഞാന്‍ കാണ്‍കെ phone വിളിച്ചിട്ടില്ല..
എനിക്ക് സമാധാനം ആയിരുന്നു..
അമ്മയും സ്വാഭാവികമായി പെരുമാറി..

ഒരു ദിവസം അമ്മുമ്മ കരഞ്ഞു കൊണ്ടിരിക്കുന്നതാണ് ഞാന്‍ സ്‌കൂളില്‍ നിന്നും വന്നപ്പോള്‍ കണ്ടത്..
അമ്മ ഒന്നും മിണ്ടാതെ അടുത്തിരിക്കുന്നു..
അങ്കിള്‍നു സുഖമില്ല എന്നും സീരിയസ് ആണെന്നും അമ്മ പറഞ്ഞു..
ഞാന്‍ അമ്മയെ നോക്കി..
സങ്കടമോ ഭീതിയോ എന്നൊന്നും അല്ലാത്ത മറ്റെന്തോ ഭാവം..
പനി കൂടിയതാണ് അങ്കിള്‍നു..
അത്രയും ഉള്ളോ..
സീരിയസ് ആകില്ല, ഞാന്‍ എന്നെ തന്നെ സമാധാനപ്പെടുത്തി.. പക്ഷെ,
അങ്കിള്‍ മരിച്ചു രണ്ടു ദിവസത്തിനുള്ളില്‍..
അപ്പുപ്പനോട് ഒപ്പം,
അമ്മ മരണത്തിനു പോയിട്ട് വന്നു, ഞങ്ങള്‍ക്ക് ഭക്ഷണം തന്നു, പഠിപ്പിച്ചു.. മോനു കളിക്കണം എന്നു പറഞ്ഞപ്പോള്‍ അതും ചെയ്തു..
എന്നത്തേയും പോലെ എല്ലാം നടന്നു..
എനിക്ക് ഒരു വിധം സമാധാനമായി..
എപ്പോഴോ ഉണര്‍ന്നു നോക്കിയപ്പോള്‍ അമ്മയില്ല അരികില്‍..
അടുത്ത മുറിയില്‍ ഇരുട്ടത്തു വാ പൊത്തി, നെഞ്ച് പിളര്‍ന്നു കരയുന്ന അമ്മയെ ഞാന്‍ കണ്ടെന്നു അമ്മ അറിഞ്ഞില്ല..
ഞാന്‍ വല്ലാതായി പോയ്..
അച്ഛന്‍ മരിച്ചപ്പോള്‍ പോലും അമ്മ ഇങ്ങനെ തകര്‍ന്നിട്ടില്ല എന്നു തോന്നി..

അങ്കിള്‍ നെ കുറിച്ചു ഞാനോ അമ്മയോ പിന്നെ സംസാരിച്ചിട്ടില്ല..

ടീച്ചറെ, ഞാന്‍ ചെയ്തത് തെറ്റാണോ?
എനിക്ക് ഇപ്പോള്‍ ഒരു ബന്ധം ഉണ്ട്..
വീട്ടില് സമ്മതിച്ചു..
വിവാഹം കഴിഞ്ഞാല്‍ വിദേശത്ത് പോകും..
അനിയന്‍ സ്‌കൂളില്‍ ആണ്..
അപ്പുപ്പന്‍ മരിച്ചു..
അമ്മുമ്മ കിടപ്പിലും ആണ്.
അമ്മ ഒരു പുനര്‍വിവാഹം കഴിക്കണം എന്നു ഞാന്‍ ഇപ്പൊ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..
ഞാന്‍ അതു പറയുകയും ചെയ്തു..
ഒരിക്കലും അങ്ങനെ ഉണ്ടാകില്ല എന്നു അമ്മ തീര്‍ത്തു പറയുന്നു..
എനിക്കു അതു ഭയങ്കര സങ്കടം ആയി..

മോളോട് ഉള്ള വാശി അല്ലെടാ..
അമ്മ ഇനി ഒരാളെ വിവാഹം കഴിക്കില്ല..
ഞാന്‍ പെട്ടന്ന് മറുപടി പറഞ്ഞപ്പോള്‍ അവള്‍ അമ്ബരന്നു..

അമ്മയെ കാണാതെ?
കാണേണ്ട…ചിലരെ അറിയാന്‍ കാണണം എന്നില്ല..
സ്‌നേഹം കിട്ടാത്തവര്‍ ആണ്, ഇനിയും കൊതിക്കുക..
അവര്‍ പൂര്‍ണ്ണമായും സ്‌നേഹിക്കപെട്ട ഒരുവളാണ്..
ആദ്യത്തെ പുരുഷനില്‍ നിന്നും കിട്ടാതെ എന്തുണ്ടായിരുന്നോ, അതു അല്പ കാലം കൊണ്ട്,
പിന്നെ വന്ന ആള് നല്‍കി..
അതില്‍ ഒടുങ്ങി എല്ലാ ആഗ്രഹങ്ങളും..
എന്തിനാണ് ഒരുപാട് നാള്‍.?
ഒറ്റ ദിവസം ആയാലും പോരേ..??
അത്രമേല്‍ സ്‌നേഹിച്ച ഒരാളുടെ നെഞ്ചത്ത് ചേര്‍ന്നു കിടന്ന അല്പം നേരത്തിന് എന്ത് മാത്രം ശക്തിയാണ് തരാന്‍ കഴിക..
ആ ഒരു ഓര്മ്മ പോരേ..
കാണപ്പെടാത്ത ഈശ്വരനും കാണപ്പെടുന്ന സ്‌നേഹവുമായി ഒരാള്‍..
പെട്ടന്ന് നഷ്ടമായാല്‍ കൂടി,
ജീവിതാവസാനം വരെ മറ്റൊരു പുരുഷനും പിന്നെ സ്ഥാനമില്ല..

ആണോ?
മ്മ്മ്.. ഉറപ്പ്..

സ്ത്രീ – പുരുഷ ബന്ധത്തിന്റെ പലതും ഞാന്‍ ഇനി പഠിക്കണം അല്ലേ ടീച്ചര്‍,
അറിയാന്‍ ഇനിയും എത്രയോ ബാക്കി…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.