23.1 C
Kottayam
Tuesday, November 26, 2024

കനത്ത സുരക്ഷയിൽ ഡൽഹിയിൽ ‘ഗുണ്ടാ കല്ല്യാണം’; റിവോൾവർ റാണിയെ മിന്നുകെട്ടി കാലാ ജഠെഡി

Must read

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡല്‍ഹി ദ്വാരക സെക്ടര്‍ മൂന്നിലെ സ്വകാര്യഹാളിൽ കനത്ത പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ.

വിവാഹവേദിയിലും പുറത്തും ഡൽഹി പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. വിവാഹവേദിയില്‍വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, സ്‌പെഷ്യല്‍ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയില്‍ വിന്യസിച്ചിരിക്കുന്നത്. അതിഥികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹി പോലീസിന്റെ കര്‍ശന സുരക്ഷാവലയത്തിലാണ് ദ്വാരകയിലെ വിവാഹവേദി. പ്രവേശന കവാടത്തില്‍ തന്നെ പോലീസിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ട്. അതിഥികള്‍ക്കായി പ്രത്യേക ബാര്‍കോഡ് ബാന്‍ഡും നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി പാസ്സെടുക്കാത്ത ഒരു വാഹനവും വിവാഹവേദിക്ക് സമീപം പ്രവേശിക്കാന്‍ അനുവദിക്കില്ല.

വിവാഹവേദിയില്‍ പോലീസിന്റെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു. ആയുധധാരികളായ കമാന്‍ഡോകള്‍ക്ക് പുറമേ ഏകദേശം 250-ലേറെ പോലീസുകാരെയാണ് വിവാഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണ്‍ സംവിധാനവുമുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരുവിവരങ്ങള്‍ കാലാ ജഠെഡിയുടെ ബന്ധുക്കള്‍ നേരത്തെ പോലീസിന് കൈമാറിയിരുന്നു. ഇതിനുപുറമേ വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഐ.ഡി. കാര്‍ഡും പോലീസ് നല്‍കിയിട്ടുണ്ട്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജഠെഡിക്ക് വിവാഹത്തിനായി ആറുമണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട് നാലുമണി വരെയാണ് ഈ സമയം. ഇതിനിടെയിലാണ് ദ്വാരകയിലെ വേദിയില്‍ വിവാഹചടങ്ങുകളും നടക്കുക.

തിഹാര്‍ ജയിലില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെയാണ് വിവാഹം നടക്കുന്ന സ്വകാര്യഹാള്‍. 51,000 രൂപ വാടകയ്ക്ക് കാലാ ജഠെഡിയുടെ അഭിഭാഷകനാണ് വിവാഹവേദി ബുക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

അനുരാധ ചൗധരി വിവാഹവേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹചടങ്ങിന് മുന്നോടിയായി അനുരാധ മെഹന്തിയിടുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സന്ദീപ് എന്ന കാലാ ജഠെഡി ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.

ഗുസ്തിതാരമായ സാഗര്‍ ധന്‍ഖറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് കാലാ കുപ്രസിദ്ധി നേടിയത്. ഗുസ്തിതാരം സുശീല്‍കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ കാലായ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത് ബിഷ്ണോയി ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളിലാണ് അനുരാധ ചൗധരി ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ. ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പണം തട്ടല്‍, കവര്‍ച്ച എന്നിവയടക്കം ഒട്ടേറെ കേസുകളിലും പ്രതിയായി. അനുരാധയുടെ രണ്ടാംവിവാഹമാണിത്.

ക്രിമിനലുകളായ കാലായും അനുരാധയും 2020 മുതല്‍ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവില്‍ കഴിയവേയാണ് ഇരുവരെയും ഡല്‍ഹി പോലീസ് പിടികൂടിയത്. 2021-ല്‍ നടന്ന ഡല്‍ഹി പോലീസിന്റെ മെഗാ ഓപ്പറേഷനിലാണ് രണ്ടുപേരും അഴിക്കുള്ളിലായത്. നിലവില്‍ അനുരാധ ചൗധരി ജാമ്യത്തിലാണ്. കാലാ ജഠെഡി തിഹാര്‍ ജയിലിലും. ജാമ്യത്തിലിറങ്ങിയ ശേഷം അനുരാധ ചൗധരി പ്രതിശ്രുത വരനെ കാണാനായി പതിവായി ജയിലിലെത്തിയിരുന്നു. ഇതിനൊടുവിലാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week