24.6 C
Kottayam
Friday, June 5, 2026

പാതിരാത്രി പാത്തും പതുങ്ങിയും മാലിന്യം തള്ളുന്ന പരിപാടി ഇനി നടക്കില്ല; പിടിക്കാന്‍ സഞ്ചരിക്കുന്ന ക്യാമറകള്‍!

Must read

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സഞ്ചരിക്കുന്ന ക്യാമറകള്‍ നിത്യേന കുരുക്കുന്നത് പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന 30-40 പേരെ. ഭൂരിഭാഗം പേരെയും ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പലര്‍ക്കും നോട്ടീസും നല്‍കി. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെയാണ് നഗരസഭ പുതിയ നീക്കം നടത്തിയത്.

രണ്ടാഴ്ച മുന്‍പാണ് നഗരസഭാ പരിധിയിലെ തിരക്കുള്ള റോഡുകളില്‍ സഞ്ചരിക്കുന്ന ക്യാമറകള്‍ സ്ഥാപിച്ചത്. ഇടയ്ക്കിടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു രഹസ്യമായി ക്യാമറ മാറ്റി സ്ഥാപിക്കും. ഇതോടെ ഏതൊക്കെ ദിവസങ്ങളില്‍ എവിടെയൊക്കെയാണ് ക്യാമറ വച്ചിരിക്കുന്നതെന്ന് ആര്‍ക്കും മനസിലാകുകയുമില്ല. ആരോഗ്യ വിഭാഗത്തിലെ പ്രധാനപ്പെട്ടവരുടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എത്തും വിധമാണു ക്രമീകരണം.

ഇതോടെ മാലിന്യം പാതിരാത്രിയിലെത്തി റോഡില്‍ കളയാമെന്ന ചിന്ത മാറ്റി വെയ്ക്കേണ്ടി വരും. ഇനി മാലിന്യം ഇട്ടാല്‍ പിഴ ലഭിക്കും. ഇതുവരെ ക്യാമറ ഒപ്പിയെടുത്തവരില്‍ പലരും മാപ്പപേക്ഷയുമായി നഗരസഭയില്‍ എത്തിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള10 ക്യാമറകളാണ് നഗരസഭയുടെ കൈവശമുള്ളത്. ഇവ ഇടവിട്ടുള്ള ദിവസങ്ങളില്‍ പ്രധാന റോഡുകളില്‍ സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നവരെ പിടികൂടുന്നത്.

കാല്‍നടയായെത്തുന്നവര്‍ മുതല്‍ വലിയ വാഹനങ്ങളില്‍ വരെ മാലിന്യം പൊതുനിരത്തുകളില്‍ കൊണ്ടുവന്നിടുന്നവരെ ക്യാമറ കുരുക്കിയിട്ടുണ്ട്. ഗാര്‍ഹിക മാലിന്യമാണു റോഡരികുകളില്‍ കൂടുതലായും കാണുന്നത്. എല്ലാ വാര്‍ഡുകളിലും കുടുംബശ്രീയുടെ ഹരിതകര്‍മസേന വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന വരുടെ എണ്ണം കുറയുന്നില്ല. ഇതോടെയാണ് നഗരസഭ കടുത്ത തീരുമാനത്തിലേയ്ക്ക് കടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week