പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി മൂന്നാം ക്ലാസുകാരന്‍; തിരുത്താമെന്ന് ഉറപ്പ് നല്‍കി എസ്.സി.ഇ.ആര്‍.ടി

കോട്ടയം: പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹിമാണ് പിശക് കണ്ടെത്തിയത്. പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തില്‍ നല്‍കിയിരുന്ന പ്രതിജ്ഞയിലാണ് തെറ്റുകള്‍ വന്നിരിക്കുന്നത്.

ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന പ്രതിജ്ഞയില്‍ രണ്ട് ഭാഗത്ത് തെറ്റ് വന്നിട്ടുണ്ട്. ടീച്ചര്‍ പ്രതിജ്ഞ പഠിച്ചുകൊണ്ടുവരാന്‍ പറഞ്ഞതനുസരിച്ച് ഇതിനായി പാഠപുസ്തകം വായിച്ചപ്പോഴാണ് കുട്ടി തെറ്റ് കണ്ടെത്തിയത്. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. എസ്.സി.ഇ.ആര്‍.ടി യിലേക്ക് കത്തയക്കാമെന്ന് പിതാവ് നിര്‍ദേശിച്ചു.

ഇതനുസരിച്ച് ഡിസംബര്‍ 17ന് കത്തയച്ചു. ഏപ്രില്‍ 6ന് കത്തിന് മറുപടി ലഭിച്ചെന്നും ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തകപരിഷ്‌കരണത്തില്‍ പരിഹരിക്കുമെന്ന് അറിയിച്ചെന്നും അബ്ദുല്‍ റഹിം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News