24.1 C
Kottayam
Sunday, June 7, 2026

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; മകന്റെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് പുറത്ത്

Must read

തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ ബാലക്ഷേമ സമിതി മകന് നടത്തിയ കൗണ്‍സലിംഗ് റിപ്പോര്‍ട്ട് പുറത്ത്. അമ്മയ്ക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാലക്ഷേമ സമിതി നവംബര്‍ 13ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് നവംബര്‍ 30 തിനാണ് പോലീസിന് നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18 നായിരുന്നു പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. നേരത്തെ പരാതിക്കാരിയുടെ കോളത്തില്‍ പേര് വന്നതിനെതിരെ ബാലക്ഷേമ സമിതി രംഗത്തെത്തിയിരുന്നു. അതിനിടെ അമ്മയ്‌ക്കെതിരായ പോക്‌സോ കേസില്‍ ഐജിയുടെ അന്വേഷണം തുടങ്ങി. കേസ് ഫയലുകള്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി വിളിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ കുടുംബം ഇന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും.

അമ്മക്കെതിരെ പരാതി നല്‍കിയ കുട്ടിയെ പരിശോധനകള്‍ക്കായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനും പോലീസ് ശ്രമമുണ്ട്. കേസിന്റെ ആദ്യഘട്ടമായ പരാതി മുതല്‍ കുട്ടിക്ക് കൗണ്‍സിലിങ്ങ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവന്‍ നടപടികളും ഐ.ജി പരിശോധിക്കും. കുടുംബവഴക്ക് നിലനില്‍ക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളില്‍ പോലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചോ എന്നതടക്കം അറിയുന്നതിനാണ് ഫയലുകള്‍ വിളിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയില്‍ നിന്നും കടയ്ക്കാവൂര്‍ എസ്.ഐയില്‍ നിന്നും വിവരങ്ങള്‍ ആരായും. കേസ് കെട്ടിച്ചമച്ചതാണെന്നു കാട്ടി സമഗ്രാന്വേഷണമാവശ്യപ്പെട്ട് കുടുബം നല്‍കുന്ന പരാതിയും ഐ.ജിയായിരിക്കും അന്വേഷിക്കുക.

പോലീസിനെതിരെ ബാലക്ഷേമസമിതി നല്‍കുന്ന പരാതിയും ഐ.ജിയ്ക്ക് കൈമാറിയേക്കും. വിവാദമായ പോക്‌സോ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. പോലീസ് വീഴ്ച്ച ഉറപ്പായാല്‍ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത. അതേസമയം കേസില്‍ എടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച്ചയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കടയ്ക്കാവൂര്‍ പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week