24.9 C
Kottayam
Monday, May 20, 2024

പുറത്താക്കാമെങ്കിൽ പുറത്താക്കട്ടെ, തൃക്കാക്കരയിൽ എൽ.ഡി.എഫിനൊപ്പം., ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, നിലപാട് വ്യക്തമാക്കി കെ.വി.തോമസ്

Must read

കൊച്ചി:  പിടി തോമസിന്റെ നിര്യാണത്തെ തുട‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുംമുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും.

ഇടത് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് കെ വി തോമസ് പ്രഖ്യാപിച്ചത്. താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.  ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം.

2018 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന്പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.

യുഡിഎഫിന്റെ കെ-റെയിൽ വിരുദ്ധ നിലപാട് വികസന വിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ്. യുഡിഎഫ് കൺവെൻഷനിൽ തന്നെ വിളിച്ചില്ലെന്നും അവഗണിച്ച് ഒഴിവാക്കുകയാണ് കോൺഗ്രസ് ലൈൻ അദ്ദേഹം പറഞ്ഞു.

കെ-റെയിൽ വിരുദ്ധ നിലപാട് എടുക്കുന്ന യുഡിഎഫിന്റേത് വികസന വിരുദ്ധനിലപാടായാണ് കാണുന്നത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണം. രാജ്യത്ത് എക്സ്പ്രസ് ഹൈവേ എന്ന ആശയം കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണ്. അങ്ങനെയെങ്കിൽ രാജീവ് ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറയുന്നുണ്ടോ എന്ന് കെ.വി തോമസ് ചോദിച്ചു.

കെ-റെയിൽ മാത്രമല്ല, കേരളത്തിലെ എല്ലാ വികസനങ്ങളേയും പിന്തുണക്കുന്നു. കെ-റെയിലിൽ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കപ്പെടണം. ഇടതും വലതും അല്ല, എന്റെ ലൈൻ വികസന ലൈൻ ആണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴും എഐസിസിസി, കെപിസിസി മെമ്പറായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മാറ്റമല്ല നടത്തുന്നതെന്നും വികസനത്തിൽ അനാവശ്യ രാഷ്ട്രീയം കലർത്തരുത്. കൂടുതൽ കാര്യങ്ങൾ ബുധനാഴ്ച മാധ്യമങ്ങളോട് പറയും. 2018 മുതൽ എന്നോട് ചെയ്യുന്നത് വഞ്ചനയാണ്. എന്നോട് ഒന്ന് പറയും എന്നാൽ ചെയ്യുന്നത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week